Advertisment

പ്രധാനമന്ത്രിയുടെ ജന്മദിനം; ബിജെപി പ്രവര്‍ത്തകര്‍ നാളെ മുതല്‍ മോദിക്ക് ആശംസ കാര്‍ഡുകള്‍ അയക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിനോടനുബന്ധിച്ച് സെപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെയുള്ള സേവാ സമർപ്പൺ അഭിയാൻ്റെ ഭാഗമായി ബിജെപി പ്രവർത്തകർ നാളെ മുതൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിൽ നിന്നും പ്രധാനമന്ത്രിക്ക് ആശംസകാർഡുകൾ അയക്കും.

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരൂർ പോസ്റ്റോഫീസിൽ ആശംസസന്ദേശം അയച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ നിർവഹിക്കും. പ്രമുഖ വ്യക്തികളെയും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെയും പ്രചരണത്തിൽ പങ്കാളികളാക്കും. മറ്റു നേതാക്കൾ സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പരിപാടിയുടെ ഭാ​ഗമാവും.

സൗജന്യ വാക്സിനും സൗജന്യ റേഷനും ഉൾപ്പെടെയുള്ള ക്ഷേമ പദ്ധതികൾ നടപ്പാക്കിയതിന് നന്ദി അറിയിച്ചും ജന്മദിന ആശംസകൾ അർപ്പിച്ചുമാണ് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രിക്ക് ആശംസാ കാർഡുകൾ അയക്കുന്നത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനും കണ്ണൂരിൽ പി.കെ. കൃഷ്ണദാസും നേതൃത്വം നൽകും.

കാസർഗോഡ് എ.പി. അബ്ദുള്ളക്കുട്ടി,കോഴിക്കോട് എം.ടി. രമേശ്, പാലക്കാട് സി.കൃഷ്ണകുമാർ, തൃശ്ശൂർ എ.എൻ. രാധാകൃഷ്ണൻ, എറണാകുളം ഡോ.കെ.എസ്. രാധാകൃഷ്ണൻ, പത്തനംതിട്ട പി.സുധീർ, കൊല്ലത്ത് ജോർജ് കുര്യൻ എന്നിവർ പങ്കെടുക്കും.

narendra modi
Advertisment