ജാതിപ്പേര് പറഞ്ഞ് വോട്ടു തേടുന്നു; പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി മോദി

New Update

publive-image

ലക്‌നൗ: പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലായ്‌പ്പോഴും ജാതിപ്പേര് പറഞ്ഞാണ് വോട്ടു തേടുന്നതെന്ന ആരോപണം ആവര്‍ത്തിക്കുകയാണ് മോദി.

Advertisment

പ്രതിപക്ഷത്ത് ഉള്ളവര്‍ എപ്പോഴും പ്രചാരണായുധമാക്കുന്നത് തന്റെ ജാതിയാണെന്നും ഇത്തവണയും അത് തന്നെയാണ് നടക്കുന്നതെന്നും മോദി പറഞ്ഞു.

നിലവിലെ മഹാസഖ്യങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ കാലം താന്‍ ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിട്ടുണ്ട്. എന്നാല്‍, ഒരിക്കല്‍ പോലും ജാതിപ്പേരു പറഞ്ഞ് താന്‍ വോട്ടു തേടിയിട്ടില്ല, ഉത്തര്‍പ്രദേശിലെ ബല്യയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ മോദി വ്യക്തമാക്കി.

Advertisment