ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡെൽഹി: ഇന്ത്യയിൽ നിക്ഷേപം നടത്താൻ അമേരിക്കൻ കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ സംഘടിപ്പിക്കുന്ന ഇന്ത്യ ഐഡിയാസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു മോദി. ജനാധിപത്യം അടക്കമുള്ള മൂല്യങ്ങൾ പരസ്പരം പങ്കുവയ്ക്കുന്ന രണ്ട് രാജ്യങ്ങളും എറ്റവും അടുത്ത ബന്ധം പുലർത്തേണ്ടതും പരസ്പരം സഹായിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Advertisment

publive-image

നിക്ഷേപം സുഗമമാക്കാൻ സർക്കാർ സ്വീകരിച്ച നടപടികളും അടിസ്ഥാന സൗകര്യങ്ങൾ, പ്രതിരോധം, ബഹിരാകാശ ഗവേഷണം എന്നീ വിവിധ മേഖലകളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളും വിവരിച്ചായിരുന്നു നരേന്ദ്ര മോദിയുടെ ക്ഷണം. അമേരിക്ക-ഇന്ത്യ സൗഹൃദം കഴിഞ്ഞ കാലങ്ങളിൽ വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. പകർച്ചവ്യാധിയെത്തുടർന്ന് ലോകത്തെ വേഗത്തിൽ തിരിച്ചുവരാൻ സഹായിക്കുന്നതിൽ ഈ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുന്ന സമയമാണിത്. ഇനിയുള്ള കാലം ഇരു രാജ്യങ്ങളും പരസ്പര സഹായം വർധിപ്പിക്കേണ്ടത് ലോകത്തിന്റെ ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Advertisment