പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കും. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് സാധ്യത ?

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, August 7, 2019

ന്യൂഡൽഹി ∙ കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തേക്കും.

ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന വ്യവസ്ഥകൾ റദ്ദാക്കിയതും ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി ഒഴിവാക്കി പകരം ജമ്മു കശ്മീർ, ലഡാക്ക് എന്നിങ്ങനെ 2 കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതും സംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുമെന്നാണു കരുതുന്നത്.

കശ്മീർ വിഷയത്തിൽ പാർലമെന്റിൽ പ്രഖ്യാപനം നടത്താനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൈയിലുണ്ടായിരുന്ന ‘അതീവ രഹസ്യം’ എന്ന് എഴുതിയിരിക്കുന്ന പേപ്പറിലെ രേഖയിൽ പ്രധാനമന്ത്രി ഓഗസ്റ്റ് ഏഴിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കുറിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

×