മുംബൈ: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷം ശരീരത്തിന് കാന്തികശക്തി ലഭിച്ചുവെന്ന വിചിത്ര അവകാശവാദവുമായി മഹാരാഷ്ട്ര സ്വദേശി രംഗത്ത്. നാസിക് സ്വദേശിയായ അരവിന്ദ് സോണര്‍ എന്ന മധ്യവയസ്‌കനാണ് വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.
വാക്‌സിന്‍ എടുത്തശേഷം ലോഹവസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഒട്ടിപിടിക്കുന്നുവെന്നാണ് സോണര്‍ പറയുന്നത്. സ്പൂണുകള്‍, നാണയങ്ങള്‍ തുടങ്ങിയവ ഇദ്ദേഹത്തിന്റെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
തുടര്‍ന്ന് നാസിക് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഡോക്ടര്‍മാര്‍ സോണറെ സന്ദര്‍ശിച്ചു. വിശദമായ അന്വേഷണത്തിലൂടെ മാത്രമെ കാന്തശക്തിയുടെ കാരണം കണ്ടെത്താന്‍ കഴിയൂ എന്ന് ഡോ. അശോക് തോറാട്ട് പറഞ്ഞു. വാക്‌സിനേഷന്‍ കാരണമാണ് അങ്ങനെ സംഭവിക്കുന്നത് എന്ന് പറയാന്‍ കഴിയില്ലെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്.