‘തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചു’; സോണിയ ഗാന്ധിക്കെതിരെ പരാതി നൽകി ബിജെപി

New Update

publive-image

ന്യൂഡൽഹി; സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി ബിജെപി. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗം കമ്മിഷന്‍ നിര്‍ദേശങ്ങളെ അട്ടിമിറിച്ചുള്ളതാണെന്ന് കാട്ടിയാണ് പരാതി. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തെത്തി പരാതി നല്‍കിയത്. കര്‍ണാടകയുടെ പരമാധികാരത്തിനോ സല്‍പ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാര്‍ത്താന്‍ ആരേയും അനുവദിക്കില്ലെന്ന പരാമര്‍ശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു.

Advertisment

അതേസമയം കർണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. ബിജെപി ദേശീയാധ്യക്ഷൻ ജെ പി നദ്ദയാകും കൊട്ടിക്കലാശത്തിന് നേതൃത്വം നൽകുക. പ്രിയങ്കാ ഗാന്ധി ചിക്ക് പേട്ടിലും വിജയനഗരയിലുമായി റാലികൾ നയിക്കും. രാഹുൽ ഗാന്ധി ബെംഗളുരു നഗരം കേന്ദ്രീകരിച്ചാകും പ്രചാരണം നടത്തുക.

Advertisment