സ്ഥാനാർഥി ചർച്ചകൾ ചൂട് പിടിക്കുമ്പോൾ പാർട്ടികളും നേതാക്കളും ജെ.എൻ.യു വിലേക്കും ഉറ്റുനോക്കുന്നു എന്നുള്ളതിൽ അതിശയോക്തി ഇല്ല. വാദ പ്രതിവാദങ്ങളുടെയും ആശയ യുദ്ധങ്ങളുടെയും ഈറ്റില്ലമായ ജെ.എൻ.യു മുൻ വിദ്യാർത്ഥി യൂണിയൻ അധ്യക്ഷന്മാർ ആയിരുന്നു പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയും.
ഇക്കുറിയും ജെ.എൻ.യു പതിവ് തെറ്റിക്കുന്നില്ല.. സീറ്റ് ഏറെക്കുറെ ഉറപ്പിച്ച കനയ്യ കുമാർ മുതൽ പരിഗണന പട്ടികയിൽ ഇടം പിടിച്ച ഒരുപിടി മലയാളികൾ വരെയുള്ള നേതൃനിര ഇന്ത്യൻ രാഷ്ട്രീയത്തിൽ ജെ.എൻ.യു വിന്റെ ഭാഗധേയത്തിനു കൂടുതൽ തിളക്കം പകർന്നേക്കും.
/sathyam/media/post_attachments/3EDvcyRw9ojExGMLPtIs.jpg)
ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പിള്ളത്തൊട്ടിൽ ആയി അറിയപ്പെടുന്ന ജെ.എൻ.യു വില് ഒരുകാലത്തു വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുഖങ്ങളായിരുന്നവർ.. ഇന്നും സംഘടനാ രംഗത്ത് സജീവമായി നിൽക്കുന്നവർ അവസാന നിമിഷവും മത്സര രംഗത്തുണ്ടാവുമോ എന്ന് ജെ.എൻ.യു സമൂഹവും സുഹൃത്തുക്കളും ആകാംഷയോടെ കാത്തിരിക്കുന്നു.
കനയ്യ കുമാർ
ഈ ലോക് സഭ തിരഞ്ഞെടുപ്പിൽ തുടക്കം മുതലേ തന്നെ പറഞ്ഞു കേട്ടിരുന്ന പോലെ മുൻ ജെ.എൻ.യു പ്രസിഡന്റ് കനയ്യ കുമാർ ബിഹാറിലെ ബെഗുസരായിൽ നിന്ന് തന്നെ ജനവിധി തേടും..
വിജു കൃഷ്ണൻ
ഇടതു പക്ഷത്തു നിന്ന് ജെ.എൻ.യു മുൻ പ്രസിഡന്റ് വിജ്ജൂ കൃഷ്ണൻ സ്ഥാനാർഥി പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. 1997-98 ലെ നിർണായക തിരഞ്ഞെടുപ്പിൽ എബിവിപി യെ പരാജപ്പെടുത്തിയാണ് വിജു കൃഷ്ണൻ പ്രസിഡന്റ് ആയത്.. സിപിഎം സെൻട്രൽ കമ്മിറ്റി മെമ്പർ, ഓൾ ഇന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറി എന്നി നിലകളിൽ സജീവ രാഷ്ട്രീയം തുടരുന്ന വിജൂ പാലക്കാട്ടോ കാസര്ഗോടോ സജീവ പരിഗണയിലാണ്.
/sathyam/media/post_attachments/HAlkGu1SCRCvdGWsRhNj.jpg)
വേണു രാജാമണി
വേണു രാജാമണിയുടെ പേര് പാലക്കാട്ട് ലോക് സഭ സീറ്റിലേക്ക് ഉയർന്നു കേട്ടിരുന്നെങ്കിലും അദ്ദേഹം മത്സര രംഗത്തേക്ക് ഇല്ലെന്നു നേതാക്കളെ അറിയിച്ചതായാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ നെതെർലാൻഡ്സിൽ ഇന്ത്യൻ സ്ഥാനപതിയായായ രാജാമണി മഹാരാജാസ് കോളേജിൽ യൂണിയൻ ചെയർമാനും ജെ.എൻ.യു വിൽ വൈസ് പ്രസിഡന്റും ആയിരുന്നു.
ഡോ. ജിനു സക്കറിയ ഉമ്മൻ
ജെ.എൻ.യു വിലെ AISF പ്രവർത്തനങ്ങൾക്കു ഏറെകാലം ചുക്കാൻ പിടിച്ച ഡോ. ജിനു ഇപ്പോൾ കേരളത്തിൽ PSC മെമ്പർ ആണ്.
2001 ൽ ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന ഡോ. ജിനു .
ദീർഘ കാലം ജെ.എൻ യൂണിയൻ ഭരണം നിലനിർത്തിയ SFI-AISF സഖ്യത്തിന്റെ സൂത്രധാരകരിൽ ഒരാളാണ്. ഇത്തവണ കേരളത്തിൽ CPI മത്സരിക്കുന്ന നാലു സീറ്റുകളിൽ ഒന്നിൽ ഡോ. ജിനു പരിഗണയില് ഉണ്ടാവും.
ഡോ. സിമി ജോസഫ്
മുൻ കെ.എസ്.യു നേതാവ്, സംസ്ഥാന പദവിയുള്ള ജെ.എൻ.യു NSUI യൂണിറ്റിന്റെ മുൻ അധ്യക്ഷൻ(2007-2009) അന്യ എന്ന ഹിന്ദി-മറാത്തി സിനിമയുടെ സംവിധായകൻ എന്നി നിലയിൽ കോൺഗ്രസിന് എടുത്തു പറയാൻ കഴിയുന്ന പേരാണ് ഡോ.സിമ്മിയുടേത്. പരിഗണിക്കപ്പെടേണ്ടത് കേരളത്തിൽ നിന്നാണെങ്കിലും, ജെ. എൻ. യു കൂടി ഉൾപ്പെടുന്ന ഡൽഹി സൗത്ത് മണ്ഡലത്തിൽ നിന്നുമാവും ഡോ.സിമ്മിയുടെ പേര് നിര്ദേശിക്കപ്പെടുക
ഡോ.മാത്യു കുഴല്നാടൻ
ഇത്തവണ യുവതലമുറയ്ക്ക് അർഹമായ പ്രാതിനിധ്യം കൊടുക്കാൻ കോൺഗ്രസ് നേതാക്കന്മാർ തയ്യാറായാൽ പരിഗണിക്കപ്പെടാൻ സാധ്യത ഉള്ള പേരുകളിലൊന്നാണ് ഡോ.മാത്യു കുഴല്നാടൻ. ഇടുക്കിയും ചാലക്കുടിയുമാണ് മാത്യുവിനു സാധ്യത കല്പിക്കുന്ന മണ്ഡലങ്ങൾ. ജെ.എൻ.യു വിൽ കൗൺസിലർ ആയി മാത്യു മത്സരിച്ചിരുന്നു. NSUI യൂത്ത് കോൺഗ്രസ് സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു .
ഇടതു പക്ഷത്തു നിന്നും മൊഹ്‌സീനും വലതു പക്ഷത്തു നിന്നും റോജിയും കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി വന്നത് ജെ.എൻ.യു വിലെ പ്രവർത്തന മികവ് കൊണ്ട് തന്നെയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us