സ്‌കൂളില്‍ പര്‍ദ്ദ ധരിക്കരുത്; വിവാദ ഉത്തരവിൽ പ്രതിഷേധവുമായി കശ്മീരിലെവിദ്യാര്‍ത്ഥികള്‍

New Update

ശ്രീനഗര്‍: ശ്രീനഗറിലെ വിശ്വ ഭാരതി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാർഥികൾ പര്‍ദ്ദ ധരിച്ചെത്തരുതെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവില്‍ പ്രതിഷേധം. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികളോടാണ് പര്‍ദ്ദ ധരിച്ച് സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞതോടെ സ്‌കൂളിന്റെ മുന്‍വശത്ത് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുകയായിരുന്നു.

Advertisment

publive-image

പര്‍ദ്ദ ധരിച്ച് വരുമ്പോള്‍ മറ്റ് വിദ്യാര്‍ത്ഥികളും പര്‍ദ്ദ ധരിക്കാന്‍ പ്രേരിതരാകുകയും അവരും പര്‍ദ്ദ ധരിച്ച് തുടങ്ങുമെന്നുമാണ് മാനേജ്‌മെന്റിന്റെ വാദം. പര്‍ദ്ദ ധരിച്ച് വിദ്യാഭ്യാസം നേടുന്നതിലൂടെ നമ്മള്‍ എന്ത് തെറ്റാണ് ചെയ്തതെന്നും പര്‍ദ്ദ ധരിച്ച് കോളേജില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നാണ് ഞങ്ങള്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.

‘ ഞങ്ങള്‍ സ്‌കൂള്‍ ടോപ്പേര്‍സാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് ഞങ്ങളെ വേര്‍തിരിച്ച് കാണുകയാണ്. പര്‍ദ്ദ ധരിക്കുന്നത് കൊണ്ട് നിങ്ങളെ ഒരു പരിപാടിയിലും പങ്കെടുപ്പിക്കില്ലെന്ന് പറഞ്ഞു. പര്‍ദ്ദ ധരിക്കുന്നതില്‍ നിന്ന് ഞങ്ങള്‍ മാറി ചിന്തിക്കില്ല. മുസ്‌ലിം സ്ത്രീകള്‍ക്ക് പര്‍ദ്ദ ധരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പര്‍ദ്ദ ധരിച്ച് തുടര്‍ പഠനം നടത്താനാണ് ഞങ്ങളുടെ തീരുമാനം. ഞങ്ങള്‍ പര്‍ദ്ദ ഒഴിവാക്കില്ല. പര്‍ദ്ദ ധരിച്ച് തന്നെ ഞങ്ങള്‍ വിദ്യാഭ്യാസം നേടും,’ അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം വ്യത്യസ്ത നിറമുള്ള പര്‍ദ്ദ ധരിക്കുന്നതാണ് പ്രശ്‌നമെന്ന് പ്രിന്‍സിപ്പലും പറഞ്ഞു.

Advertisment