മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തിൽ വി​ട്ടു​വീ​ഴ്ചയില്ല. ഗു​ണ​മേ​ന്മ​യി​ല്ലാത്ത മരുന്നിന്റെ ഉപയോ​ഗംമൂലം ലോകത്തുണ്ടായത് 200ലേറെ മരണങ്ങൾ. ലോ​ക​ത്തി​ന്‍റെ ഫാ​ർ​മ​സി​യെ​ന്ന ബ​ഹു​മ​തി ഇന്ത്യ നി​ല​നി​ർ​ത്തും. വ്യാ​ജ മ​രു​ന്നു​ക​ൾ കാ​ര​ണം ഇനി മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാകില്ലെന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രിയുടെ ഉറപ്പ്

New Update

publive-image

Advertisment

ഡ​ൽ​ഹി: ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ഫ് സി​റ​പ്പു​ക​ൾ ക​ഴി​ച്ചു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾക്ക് പിന്നാലെ മ​രു​ന്നു​ക​ളു​ടെ ഗു​ണ​മേ​ന്മ​ ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ച് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി മ​ൻ​സു​ഖ് സിം​ഗ് മാ​ണ്ഡ​വ്യ. വ്യാ​ജ മ​രു​ന്നു​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ എ​പ്പോ​ഴും ജാ​ഗ​രൂ​ക​രാ​ണെ​ന്നും മ​രു​ന്നു​ക​ളു​ടെ ഗു​ണ​മേ​ന്മ​യി​ൽ ഇ​ന്ത്യ ഒ​രി​ക്ക​ലും വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ലെന്നും മന്ത്രി പറഞ്ഞു.

ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത ക​ഫ് സി​റ​പ്പു​ക​ൾ ക​ഴി​ച്ചു​ണ്ടാ​യ മ​ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണ​ത്തി​ൽ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ) ഏ​ഴ് ഇ​ന്ത്യ​ൻ നി​ർ​മി​ത മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന. ഇ​ന്ത്യ​യെ കൂ​ടാ​തെ ഇ​ന്തോ​നേ​ഷ്യ​യി​ൽ​നി​ന്നു​ള്ള ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത മ​രു​ന്നു​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യ​ത്. ലോ​ക​ത്താ​ക​മാ​നം 200-ല​ധി​കം മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​യ​ത്.

വ്യാ​ജ മ​രു​ന്നു​ക​ളോ​ട് സീ​റോ ടോ​ള​റ​ൻ​സ് ന​യ​മാ​ണ് ഇ​ന്ത്യ പി​ന്തു​ട​രു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കൃ​ത്രി​മം ക​ണ്ടെത്തി​യ ക​ഫ്സി​റ​പ്പു​ക​ൾ നി​ർ​മ്മി​ച്ച 71 ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ടെന്നും ​അ​വ​യി​ൽ ചി​ല​ത് പൂ​ട്ടു​ന്ന​തി​ന് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും മാ​ണ്ഡ​വ്യ വ്യ​ക്ത​മാ​ക്കി.

മ​രു​ന്നു​ക​ളു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ടെന്നും ​വ്യാ​ജ മ​രു​ന്നു​ക​ൾ കാ​ര​ണം മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ൻ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ലോ​ക​ത്തി​ന്‍റെ ഫാ​ർ​മ​സി​യെ​ന്ന് ഇ​ന്ത്യ​യ്ക്കു​ള്ള ബ​ഹു​മ​തി നി​ല​നി​ർ​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Advertisment