ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു

New Update

publive-image

​ഗാന്ധിന​ഗർ: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.

Advertisment

സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്മെന്റാണ് നിലംപൊത്തിയത്. കെട്ടിടത്തിനു ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നു ജനങ്ങള്‍ ആരോപിച്ചു.

അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

Advertisment