/sathyam/media/post_attachments/im0MGYlLfr5oYQza9osL.jpg)
ഡൽഹി: ക്രിക്കറ്റ് ലോകകപ്പ് മത്സരവേദി പ്രഖ്യാപിച്ചപ്പോൾ കേരളത്തെ തഴഞ്ഞതിൽ ബിസിസിഐയ്‌ക്കെതിരെ വിമർശനവുമായി ശശി തരൂര്‍ എം.പി രംഗത്ത്.
അഹമ്മദാബാദ് രാജ്യത്തിന്റെ ക്രിക്കറ്റ് തലസ്ഥാനമാക്കുന്നോ? എന്ന ചോദ്യവുമായാണ് തരൂര്‍ രംഗത്തെത്തിയത്. ഒന്നോ രണ്ടോ മല്‍സരങ്ങള്‍ കേരളത്തിന് അനുവദിക്കാമായിരുന്നെന്നും തരൂര്‍ ട്വീറ്റില്‍ പറഞ്ഞു.
ഐ സി സിയും ബിസിസിഐയും ചേര്‍ന്ന് 2023 ലോകകപ്പിനുള്ള വേദികളേയും മത്സരത്തിനുള്ള ഷെഡ്യൂള്‍ പുറത്ത് വിട്ടതിന് പിന്നാലെയാണ് ശശി തരൂര്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.
തിരുവനന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മത്സരം ഉണ്ടാകുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഐസിസി ലിസ്റ്റ് വന്നപ്പോൾ വേദിയെ ഉൾപ്പെടുത്തിയിരുന്നില്ല.
മഴ മൂലം മുടങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്തും തമ്മിലുള്ള ഐ പി എല്‍ ഫൈനല്‍ മത്സരം പുനരാരംഭിക്കാന്‍ കാലതാമസം ഉണ്ടായതിനെ തുടര്‍ന്ന് നേരത്തെ അഹമദാബാദിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഡ്രൈനേജ് സിസ്റ്റം ഏറെ വിമര്‍ശനത്തിന് വിധേയമായിരുന്നു.
2021 ലാണ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന മൊട്ടേര സ്റ്റേഡിയത്തെ നരേന്ദ്ര മോദിയുടെ പേരിലേക്ക് പുനര്‍ നാമകരണം ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us