/sathyam/media/post_attachments/EaBMOkQlSRITBwuupnZ6.jpg)
മുംബൈ: അജിത്ത് പവാറും എംഎൽഎമാരും മറുകണ്ടം ചാടി എൻഡിഎയുടെ ഭാഗമായതിൽ ഷിൻഡെ വിഭാഗത്തിന് അതൃപ്തി. എൻസിപിയുടെ വരവ് മുന്നണിക്ക് ഗുണം ചെയ്യില്ലെന്നാണ് ഷിൻഡെ വിഭാഗത്തിന്റെ നിലപാട്. അജിത്തിന്‍റെ വരവില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും പദവികള്‍ നഷ്ടപ്പെടുമോയെന്ന് ആശങ്കയുണ്ടെന്നും ഷിൻഡെ വിഭാഗം നേതാവ് സഞ്ജയ് ഷിർസത് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
എൻസിപിയെ അന്നും ഇന്നും ശിവസേന എതിർക്കുന്നു. മഹാരാഷ്ട്രയിൽ ഇനി എന്തുവേണമെന്ന് ഏകനാഥ് ഷിൻഡെ തീരുമാനിക്കുമെന്നുമായിരുന്നു ഷിർസതിന്റെ പ്രതികരണം. തുടക്കത്തിലെ മറുമുറുപ്പുകൾ സജീവമായതോടെ അജിത്ത് പവാറിന്റെ രാഷ്ട്രീയ ഭാവിയും തുലാസിലായിരിക്കുകയാണ്.
അതേസമയം എന്‍സിപിയില്‍ ശക്തി തെളിയിക്കുന്നതിന്റെ ഭാഗമായി അജിത് പവാര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാൻ 30 എംഎല്‍എമാരെത്തിയെന്നാണ് റിപ്പോര്‍ട്ടുകൾ. ആകെയുള്ള 53 പേരില്‍ 36 പേരുടെ പിന്തുണ കിട്ടായാല്‍ മാത്രമേ അയോഗ്യതാ ഭീഷണി മറികടക്കാന്‍ സാധിക്കുകയുള്ളു.
അതേസമയം, ശരദ് പവാർ വിളിച്ച യോഗവും വൈ.ബി.ചവാൻ സെന്‍ററിൽ തുടങ്ങി. ഇരുപതിലധികം എംഎൽഎമാരെയാണ് ഈ വിഭാഗം പ്രതീക്ഷിക്കുന്നത്.