New Update
/sathyam/media/post_attachments/k1yyucD6I6zzuSsl2aDc.jpg)
അഗര്‍ത്തല: ത്രിപുരയിൽ അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ നിയമസഭയില്‍ കൈയാങ്കളി. ബജറ്റ് സമ്മേളനത്തിനായി സഭ ചേർന്നപ്പോഴായിരുന്നു ഭരണ-പ്രതിപക്ഷ എംഎൽഎമാർ തമ്മിൽ ഏറ്റുമുട്ടിയത്.
Advertisment
സംസ്ഥാനത്ത് ക്രമസമാധാനം തകർന്നെന്ന് ആരോപിച്ച് പ്രതിപക്ഷ എംഎൽഎമാർ സഭയിൽ നടത്തിയ പ്രതിഷേധമാണ് കൈയാങ്കളിയിൽ അവസാനിച്ചത്. പ്രതിഷേധിച്ച 5 എംഎല്‍എമാരെ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് വീണ്ടും എംഎൽഎമാർ നടുത്തളത്തിലിറങ്ങി ബഹളം വയ്ക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ മേശപ്പുറത്ത് കയറി നിന്ന് സ്പീക്കര്‍ക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും എംഎല്‍എമാര്‍ മുദ്രാവാക്യം വിളിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us