/sathyam/media/post_attachments/B9ou6XNOiGKyAjAzg04Z.jpg)
കോ​ല്‍​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ല്‍ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സം​ഘ​ർ​ഷ​വും ബൂ​ത്ത് പി​ടി​ക്ക​ലും ന​ട​ന്ന ഇ​ട​ങ്ങ​ളി​ൽ തി​ങ്ക​ളാ​ഴ്ച റീ​പോ​ളിം​ഗ്. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യ​ത്.
ചൊ​വ്വാ​ഴ്ച​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍. റീപോ​ളിം​ഗ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. വ്യാ​പ​ക അ​തി​ക്ര​മ​വും വോ​ട്ടി​ൽ കൃ​ത്രി​മ​വും റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ഇ​ന്ന് യോ​ഗം ചേ​ര്‍​ന്നി​രു​ന്നു.
മൂ​ര്‍​ഷി​ദാ​ബാ​ദി​ല്‍ 175 ബൂ​ത്തു​ക​ളി​ൽ റീ​പോ​ളിം​ഗ് ന​ട​ത്തും. മാ​ല്‍​ഡ​യി​ല്‍ 112 ബൂ​ത്തു​ക​ളി​ലും നാ​ദി​യ​യി​യി​ല്‍ 89 ബൂ​ത്തു​ക​ളി​ലും റീ​പോ​ളിം​ഗ് ന​ട​ത്തും. നോ​ര്‍​ത്ത് പ​ര്‍​ഗാ​ന​യി​ല്‍ 46 ബൂ​ത്തു​ക​ളി​ലും സൗ​ത്ത് പ​ര്‍​ഗാ​ന​യി​ല്‍ 36 ബൂ​ത്തു​ക​ളി​ലു​മാ​ണ് റീ ​പോ​ളിം​ഗ്.
തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 15 പേ​രാ​ണ് മ​രി​ച്ച​ത്. ബോം​ബ് സ്ഫോ​ട​നം ഉ​ൾ​പ്പെ​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ളെ ചോ​ര​ക്ക​ള​മാ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ര​വ​ധി​പ്പേ​ർ​ക്കു പ​രി​ക്കേ​റ്റു. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ എ​ട്ടു​പേ​ർ ഭ​ര​ണ​ക​ക്ഷി​യാ​യ തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ക​രാ​ണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us