ഒരു 'താലി മീല്‍സ്' വാങ്ങിയാല്‍ മറ്റൊന്ന് ഫ്രീ എന്ന പരസ്യത്തില്‍ വെട്ടിലായി യവതി. സൗത്ത്വെസ്റ്റ് ഡല്‍ഹിയിലെ സവിത ശര്‍മ(40)യാണ് സൈബര്‍ തട്ടിപ്പിന് ഇരയായത്.
ബാങ്കിലെ സീനിയര്‍ എക്‌സിക്യുട്ടീവായ സവിതയോട് ഈ ഓഫറിനെക്കുറിച്ചുള്ള പരസ്യത്തെ്ക്കുറിച്ച് പറഞ്ഞത് ഒരു ബന്ധുവാണ്. ഇതേത്തുടര്‍ന്ന് യുവതി വെബ്‌സൈറ്റ് സന്ദര്‍ശിച്ചു.
എന്നാല്‍, കോള്‍ ആദ്യം കണക്ടായില്ല. അല്‍പസമയത്തിനു ശേഷം അതേ നമ്പറില്‍നിന്നും കോള്‍ വരികയും പ്രമുഖ റസ്റ്ററന്റ് നല്‍കുന്ന ഓഫറിനെക്കുറിച്ച് പറയുകയും ചെയ്തു. ഒരു ലിങ്ക് അയച്ച് അതുവഴി ആപ് ഡൗണ്‍ലൗഡ് ചെയ്യാന്‍ യുവതിയോട് ആവശ്യപ്പെട്ടു. യൂസര്‍ ഐഡി, പാസ്വേഡ് എന്നിവ ലോഗിന്‍ ചെയ്യാന്‍ നല്‍കി.
എന്നാല്‍, ആപ് ആക്ടിവേറ്റ് ആക്കിയതോടെ സവിതയുടെ അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായി. 40,000 രൂപയാണ് ആദ്യം പോയത്. പിന്നാലെ 50,000 രൂപയും നഷ്ടമായെന്ന് സവിത പറഞ്ഞു. ക്രെഡിറ്റ് കാര്‍ഡിലെ തുക പേടിഎമ്മിലേക്കും അവിടെനിന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കും പോകുകയായിരുന്നു. താന്‍ ഒരു തരത്തിലുള്ള വിവരങ്ങളും നല്‍കിയില്ലെന്നും പണം പോയ ഉടന്‍ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്തതായും സവിത പറഞ്ഞു. ഇതിനു പിന്നാലെ ഓഫര്‍ നല്‍കുന്ന റസ്റ്ററന്റില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഈ ഓഫറുമായി ബന്ധമില്ലെന്നും ഇതേ രീതിയില്‍ നിരവധി പേര്‍ പരാതി പറഞ്ഞെന്നും അവര്‍ അറിയിക്കുകയായിരുന്നു.