New Update
കൊൽക്കത്ത: ബംഗാളിലെ കോൺഗ്രസിന്‍റെ ഏക എംഎൽഎ ബൈറോൺ ബിശ്വാസ് തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂൽ കോൺഗ്രസ് ദേശീയ സെക്രട്ടറി അഭിഷേക് ബാനർജിയുടെ സാന്നിധ്യത്തിലാണ് ബൈറോൺ ബിശ്വാസ് പാർട്ടി അംഗത്വം നേടിയത്.
Advertisment
എന്നാൽ, മൂന്ന് മാസം തികയുന്നതിന് മുമ്പേ അദ്ദേഹവും പാർട്ടിവിടുകയായിരുന്നു. സാഗർദിഘി മണ്ഡലത്തിൽ 22,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ബൈറോൺ ബിശ്വാസ് വിജയിച്ചത്. തൃണമൂലിന്‍റെ ദേബാശിഷ് ബാനർജിയെ പരാജയപ്പെടുത്തിയായിരുന്നു ഇദ്ദേഹം കോൺഗ്രസിന് സീറ്റ് നേടിയെടുത്തത്.