വിജയവാഡ: കേന്ദ്രത്തില്‍ യു പി എയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസിന്റെ ഉള്‍പ്പെടെ പിന്തുണ ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കി. ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിന്തുണ ഉറപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിക്ക് നിര്‍ദ്ദേശം നല്‍കി.
/sathyam/media/post_attachments/EJFhggZFCHvznGD8zDo8.jpg)
ഉമ്മന്‍ചാണ്ടിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന വൈ എസ് രാജശേഖര റെഡ്ഡിയും ഉറ്റ സുഹൃത്തുക്കളായിരുന്നു. ആ നിലയ്ക്ക് ഉമ്മന്‍ചാണ്ടിയോട് തികഞ്ഞ ആദരവുള്ള നേതാവാണ് ജഗന്‍ മോഹന്‍. ഈ അനുകൂല സാഹചര്യം മുതലാക്കിയാണ് ഉമ്മന്‍ചാണ്ടിയും ജഗനും തമ്മില്‍ അടുത്തത്.
കോണ്‍ഗ്രസിനോട് ക്ഷമിക്കാന്‍ തയാറാണെന്ന ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രസ്താവന തന്നെ ഉമ്മന്‍ചാണ്ടി നടത്തിയ തന്ത്രപരമായ ഇടപെടലിന്റെ ഭാഗമായിരുന്നു. ഇതോടെ നിലവില്‍ ആന്ധ്രയില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായും (തെലുങ്കുദേശം) ജഗന്‍ മോഹന്‍ റെഡ്ഡിയുമായും അടുത്ത ബന്ധമാണ് കോണ്‍ഗ്രസിനുള്ളത്.
ഒരു വര്‍ഷം മുമ്പ് വരെ രണ്ടു പാര്‍ട്ടികളും ബി ജെ പിയുമായി ഏറെ അടുത്തുനിന്ന കക്ഷികളായിരുന്നു. തെലുങ്കുദേശം എന്‍ ഡി എ ഘടകകക്ഷിയുമായിരുന്നു. തെലുങ്കുദേശം പിണങ്ങിയപ്പോള്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ ഒപ്പം കൂട്ടാനായിരുന്നു ബി ജെ പിയുടെ നീക്കം. എന്നാല്‍ സംസ്ഥാന ചുമതലയുമായെത്തിയ ഉമ്മന്‍ചാണ്ടിയുടെ ഇടപെടലാണ് ജനത്തെ ബി ജെ പിയില്‍ നിന്നും അടര്‍ത്തിയത്.
തല്‍ക്കാലം കോണ്‍ഗ്രസിനെ പിണക്കി നിര്‍ത്തുന്നത് ആന്ധ്രയില്‍ തന്റെ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും ജഗന്‍ കരുതുന്നു. കഴിഞ്ഞ 6 മാസമായി കോണ്‍ഗ്രസ് ആന്ധ്രയില്‍ ഏറെ ശക്തിപ്പെട്ടിട്ടുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജരായി മാറുകയാണിവിടെ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us