ചെന്നൈ: തമിഴ് ഭാഷയെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ഭാഷയാണ് തമിഴെന്ന് മോദി പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെ താൻ തമിഴിൽ സംസാരിച്ചിരുന്നുവെന്നും, അമേരിക്കയിലും തമിഴിന്‍റെ കീർത്തി എത്തിച്ചുവെന്നും മോദി അറിയിച്ചു. അണ്ണാ ഡിഎംകെയും ബിജെപിയും സംഘടിപ്പിച്ച പാർട്ടി പരിപാടിയിലാണ് മോദിയുടെ പ്രസ്താവന.
'അമേരിക്കന്‍ സന്ദര്‍ശനത്തിനിടയില്‍ ഞാന്‍ തമിഴില്‍ അല്‍പം സംസാരിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിലൊന്നാണ് തമിഴ് എന്ന് ഞാന്‍ ലോകത്തോടു പറഞ്ഞു. അതോടെ തമിഴ് എന്ന ഭാഷ അമേരിക്കയില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്', മോദി ചൂണ്ടിക്കാട്ടി.
രണ്ടാംവട്ടം തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ആദ്യമായാണ് തമിഴ്‌നാട്ടില്‍ വരുന്നതെന്നും തമിഴ്‌നാട്ടില്‍ തനിക്കു ലഭിച്ച ഊഷ്മള സ്വീകരണത്തില്‍ വളരെ നന്ദിയുണ്ടെന്നും മോദി ഐഐടിയില്‍ സംസാരിക്കവെ പറഞ്ഞു.
മദ്രാസ് ഐഐടി റിസർച്ച് വിഭാ​ഗത്തിന്റെ ബിരുദദാനച്ചടങ്ങിൽ മോദി പങ്കെടുത്തു. സിങ്കപ്പുർ-ഇന്ത്യ ‘ഹാക്കത്തൺ-2019’ പരിപാടിയിലും മോദി പങ്കെടുത്തിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us