ജീവപര്യന്തം തടവിലായിരുന്ന ശരവണഭവന്‍ ഉടമ രാജഗോപാല്‍ അന്തരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Thursday, July 18, 2019

ചെന്നൈ:  സ്വന്തം ജീവനക്കാരന്റെ മകളുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് പോലീസ് കാവലില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശരവണഭവന്‍ ഹോട്ടല്‍ ശ്രുംഖലയുടെ ഉടമയായ പി രാജഗോപാല്‍ അന്തരിച്ചു.  ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ഹൃദ്രോഗബാധ അധികമായെന്നും പ്രമുഖ ആശുപത്രിയില്‍ ചികിത്സ ഒരുക്കണമെന്നും ആവശ്യപ്പെട്ട് രാജഗോപാലിന്റെ മകന്‍ കോടതിയെ സമീപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. കോടതി ഇതിന് അനുമതിയും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ വെന്റിലെറ്റരിലായ രാജഗോപാലിനെ അവിടുന്ന് മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ജീവപര്യന്തം തടവുശിക്ഷ സുപ്രീം കോടതി ഇളവു ചെയ്തതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസമാണ് വീല്‍ ചെയറില്‍ ഓക്സിജന്‍ മാസ്ക് ധരിച്ച് രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങിയത്. തന്റെ ആരോഗ്യ സ്ഥിതി അതീവ ഗുരുതരമാണെന്നും ചികിത്സയ്ക്കായി കീഴടങ്ങുന്നതിന് സമയപരിധി അനുവദിക്കണമെന്നും രാജഗോപാല്‍ കോടതിയോട് കേണപേക്ഷിച്ചിരുന്നു. എന്നാല്‍ ഇത് ജയില്‍ വാസം ഒഴിവാക്കാനുള്ള രാജഗോപാലിന്റെ തന്ത്രമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

അതിനാല്‍ കോടതി രാജഗോപാലിന്റെ വാദം തള്ളുകയായിരുന്നു. ഒടുവില്‍ സ്വന്തം ജീവന് വേണ്ടി കേണപേക്ഷിച്ച രാജഗോപാലിന്റെ ദയനീയത ശരിവയ്ക്കുന്നതാണ് ജയിലിലെത്തി ഒരാഴ്ച കഴിയും മുമ്പുള്ള രാജഗോപാലിന്റെ വിടവാങ്ങല്‍.

×