ഡൽഹിയിൽ പൊതു ഗതാഗത സംവിധാനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, June 3, 2019

ഡൽഹി:  ഡൽഹിയിൽ പൊതു ഗതാഗത സംവിധാനത്തിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര. മെട്രോ, ഡി. ടി.സി ബസുകൾ എന്നിവയിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര.

ടിക്കറ്റ് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് എടുക്കാം, അല്ലാത്തവർക്ക് സൗജന്യമായി യാത്ര ചെയ്യാം.

ഒരാഴ്ചയ്ക്കകം വനിതാ യാത്രക്കാരുടെ എണ്ണം സമർപ്പിക്കാൻ ആണ് വകുപ്പുകൾക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിർദേശം. അതിന് ശേഷം പദ്ധതി നടപ്പാക്കും. യാത്ര സബ്സിഡിക്ക് 700 കോടി രൂപ ചിലവ് വരുമെന്ന് കെജ്രിവാൾ അറിയിച്ചു.

×