പ്രകാശ് നായര്‍ മേലില
Updated On
New Update
സിംലയുൾപ്പെടെ മഹിമാചൽ പ്രദേശിന്റെ ഒട്ടുമിക്ക ജില്ലകളിലും അതിശക്തമായ മഞ്ഞുവീഴ്ച തുടരുകയാണ്. ഇന്ന് വലിയതോതിൽ മഞ്ഞുകട്ടകൾ താഴേക്കുപതിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
Advertisment
/sathyam/media/post_attachments/NNOmktLPUHu8UiifsIe4.jpg)
സംസ്ഥാനത്തെ 527 റോഡുകളിൽ ഗതാഗതം പൂർണ്ണമായും മുടങ്ങിക്കഴിഞ്ഞു. വിമാനസർവീസുകളും നിർത്തിവച്ചി രിക്കുകയാണ്. താപനില മൈനസ് 23 ഡിഗ്രി വരെ കെലാങ്,സ്‌പീതി എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
/sathyam/media/post_attachments/qU7ESIQUXJP1dFWzvIxK.jpg)
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ചമ്പ ജില്ലയിൽമാത്രം പരക്കെ 64 സെന്റീമീറ്റർ ഘനത്തിലാണ് മഞ്ഞുവീണു കട്ടിയായിരിക്കുന്നത്. സഞ്ചാരികളായ 700 ലധികം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.
/sathyam/media/post_attachments/orwhII4Q4QN93IR4i8Gu.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us