Advertisment

കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 ഓപ്പറേഷന് കയ്യടി കിട്ടിക്കൊണ്ടിരിക്കുമ്പോള്‍ പിന്നാമ്പുറത്ത് രാജ്യം നീങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. ഇരുമ്പ്, ഉരുക്ക്, വാഹന കമ്പനികള്‍ കൂട്ടത്തോടെ അടച്ചുപൂട്ടുന്നു. ടാറ്റയും മാരുതിയും പോലും അടച്ചുപൂട്ടലിന്റെ വക്കില്‍. രാജ്യത്തെ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി പെരുകുന്നു. കിട്ടാക്കടങ്ങളില്‍പ്പെട്ട് ബാങ്കുകളും പ്രതിസന്ധിയിലേക്ക്. സോപ്പ്, പേസ്റ്റ്, ബിസ്കറ്റ് വിപണികളില്‍ പോലും വന്‍ ഇടിവ്. മാന്ദ്യം ജനങ്ങളിലേക്കെത്താന്‍ മാസങ്ങള്‍ മാത്രം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  ജന്മു കാശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി കേന്ദ്ര സര്‍ക്കാര്‍ കൈയ്യടി നേടുമ്പോഴും ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്.  രാജ്യത്തെ സാമ്പത്തിക വികസനത്തിന്റെ അടിസ്ഥാന ശിലകളില്‍ പ്രധാനമായ ഇരുമ്പ് ഉരുക്ക് വാഹന വിപണികള്‍ ഉള്‍പ്പെടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികള്‍ ആണ് നേരിടുന്നത്.

Advertisment

150 വര്‍ഷത്തെ പാരമ്പര്യമുള്ള രാജ്യത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ ടാറ്റയുടെ സ്റ്റീല്‍ ഫാക്ടറികള്‍ പോലും കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്.  ടാറ്റയുടെ സ്റ്റീല്‍ പ്ലാന്റുകള്‍ പലതും അടച്ചുപൂട്ടുകയാണ്.  ടാറ്റയുടെ വാഹന ഫാക്ടറികളും പലതും അടച്ചു പൂട്ടി. മറ്റ്‌ പലതും അടച്ചു പൂട്ടല്‍ ഭീഷണി നേരിടുകയാണ്.  ഇതോടെ ടാറ്റയെ മാത്രം ആശ്രയിച്ചു കഴിയുന്ന പതിനായിരക്കണക്കിന് ചെറുകിട വാണിജ്യ വ്യവസായ സ്ഥാപനങ്ങളാണ് അടച്ചു പൂട്ടാന്‍ നിര്‍ബന്ധിതമാകുന്നത്.

publive-image

ചരിത്രത്തിലാദ്യമായി ടാറ്റ അവരുടെ ആയിരക്കണക്കിനു താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. അതോടൊപ്പം സ്ഥിരം ജീവനക്കാര്‍ക്ക് നിര്‍ബന്ധിത അവധി പ്രഖ്യാപിക്കുന്നു. ഒരുകാലത്തും പതിവില്ലാത്ത പ്രതിസന്ധികളെയാണ് വമ്പന്മാര്‍ പോലും നേരിടുന്നത്. ചത്തീസ്ഗഡില്‍ 80 ലേറെ ചെറുകിട ഇരുമ്പ് കമ്പനികള്‍ പൂട്ടുകയാണ്. അതിതാപൂരില്‍ 30 ളേറെ സ്റ്റീല്‍ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും ബാങ്കുകളുടെ വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് ഇവരുടെ അസോസിയേഷനായ ASIA പറയുന്നത്.

യു പിയിലും ഹരിയാനയിലും ചത്തീസ്ഗഡിലുമുള്‍പ്പെടെ ബാങ്കിലെ കിട്ടാക്കടങ്ങള്‍ പെരുകുകയാണ്. ചരിത്രത്തിലാദ്യമായി രാജ്യത്തെ ഏറ്റവും പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയുടെ അറ്റദായത്തില്‍ 33 % കുറവ് രേഖപ്പെടുത്തി. മാരുതി 50 % മാണ് ഉത്പാദനം കുറച്ചിരിക്കുന്നത്. ബജാജ്, ഗോദ്റേജ്, ഹിന്ദുസ്ഥാന്‍ ലിവര്‍ എന്നിവയുടെ വാര്‍ഷിക വില്‍പ്പനയില്‍ വന്‍ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ബി എസ് എന്‍ എല്‍ പോലും അടച്ചുപൂട്ടല്‍ ഭീഷണിയില്‍ ആണെന്നാണ്‌ റിപ്പോര്‍ട്ട്.

എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാന്‍ ഒരുങ്ങുകയാണ്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തിയിലും ക്രമാതീതമായ വര്‍ധനവ്‌ രേഖപ്പെടുത്തുന്നു.  ബാങ്കുകളുടെ എന്‍ പി എ (നിഷ്ക്രിയ ആസ്തി) വര്‍ധിക്കുക എന്നത് മൂലധന ക്ഷാമം ഉണ്ടാകുന്നതിന്റെ സൂചനയാണ്.  പുതിയ നിക്ഷേപങ്ങള്‍ ഉണ്ടാകുന്നില്ലെന്നര്‍ഥം. റിയല്‍ എസ്റ്റെറ്റ് മേഖലയിലും തുടര്‍ച്ചയായ 7 വര്‍ഷങ്ങളിലായി ഇടിവ് തുടരുകയാണ്. ഇതോടെ സ്റ്റീല്‍, സിമന്റ്, ബാത്ത്റൂം ഫിട്ടി൦ഗ് എന്നിവയുടെയെല്ലാം നിര്‍മ്മാണത്തിലും വന്‍ തോതില്‍ ഇടിവുണ്ടായി.

ഇരുചക്ര വാഹനങ്ങളുടെ വിപണിയില്‍ ആദ്യമായാണ്‌ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തുന്നത്.  സോപ്പ്, ഹെയര്‍ ഓയില്‍, പേസ്റ്റ്, ബിസ്കറ്റ്, ഷാമ്പൂ തുടങ്ങിഅതിവേഗ വില്‍പ്പനയുള്ള ഉപഭോക്തൃവസ്തുക്കളുടെ വിപണി പോലും വന്‍ തകര്‍ച്ചയിലാണ്.   ട്രാന്‍സ്പൊര്‍ട്ടേഷന്‍ മേഖലയിലും തകര്‍ച്ച വ്യക്തമാണ്. ഇന്ത്യന്‍ ഫൌണ്ടേഷന്‍ ഫോര്‍ ട്രാന്‍സ്പോര്‍ട്ട് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 9 മാസമായി ട്രക്കുകള്‍ വാടകയ്ക്കെടുക്കുന്നതില്‍ 15 % കുറവുണ്ടായതായാണ് റിപ്പോര്‍ട്ട്.

75 ട്രക്ക് റൂട്ടുകളില്‍ എല്ലാത്തിന്റെയും വാടക ഗണ്യമായി കുറഞ്ഞു.  ഫ്ലീറ്റ് യൂട്ടിലൈസേഷന്‍ കഴിഞ്ഞ വര്‍ഷത്തെതുമായി താരതമ്യം ചെയ്യുമ്പോള്‍ 30 % മായി കുറഞ്ഞു. ഇതോടെ ട്രാന്‍സ്പോര്‍ട്ട് മേഖലകളില്‍ 30 % ത്തോളം കുറവുണ്ടായതായാണ് കണക്കുകള്‍.

വളര്‍ച്ച രേഖപ്പെടുത്തുന്ന കമ്പനികള്‍ അംബാനിയുടെ റിലയന്‍സും അദാനി ഗ്രൂപ്പ് കമ്പനികളും മാത്രമാണെന്നതാണ് ഇന്ത്യയിലെ സ്ഥിതി. മറ്റ്‌ കമ്പനികള്‍ ക്ഷയിക്കുമ്പോള്‍ ഈ രണ്ടു ഗ്രൂപ്പുകള്‍ രാജ്യത്തെ സാമ്പത്തിക സംവിധാനങ്ങളെയും വിപണിയെയും കൈപ്പിടിയിലൊതുക്കും എന്നതാണ് അവസ്ഥ. നിലവില്‍ അതിവേഗം പാഞ്ഞുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ അലയടികള്‍ ഇപ്പോള്‍ ജനജീവിതത്തെ അത്രത്തോളം ബാധിച്ചു തുടങ്ങിയിട്ടില്ലെങ്കിലും 2020 മാര്‍ച്ചോടുകൂടി മാന്ദ്യത്തിന്റെ അലയടികള്‍ ജനങ്ങളിലേക്കും എത്തിത്തുടങ്ങും എന്നാണു വിലയിരുത്തല്‍.

 

 

Advertisment