ഡി കെ ശിവകുമാറിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഗൂഡാലോചന. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപി –  കെസി വേണു​ഗോപാൽ

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, September 4, 2019

ഡല്‍ഹി:  ഡി കെ ശിവകുമാറിനെ ബിജെപി പലതവണ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും വഴങ്ങാത്തതിനെ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും കെസി വേണു​ഗോപാൽ.  അറസ്റ്റ് ബിജെപി നടത്തിയ രാഷ്ട്രീയ ​ഗൂഢാലോചനയാണ്. രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപി. പാർട്ടി ഒറ്റക്കെട്ടായി വിഷയത്തെ നേരിടുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്നും കെസി വേണു​ഗോപാൽ പറഞ്ഞു.

ഡി കെ ശിവകുമാറിന്‍റെ അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്ന് സഹോദരന്‍ ഡി കെ സുരേഷ് പറഞ്ഞു. ചോദ്യംചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പറഞ്ഞ് നടത്തിയ അറസ്റ്റ് വിചിത്രമാണ്. ഡല്‍ഹി ആർഎംഎൽ ആശുപത്രിയിൽ കഴിയുന്ന ശിവകുമാറിനെ കാണാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയെങ്കിലും കാണാന്‍ അനുവദിക്കുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.

കള്ളപ്പണ കേസിൽ നാലുദിവസത്തെ ചോദ്യംചെയ്യലിന് ശേഷം ഇന്നലെയാണ് ശിവകുമാറിനെ എന്‍ഫോഴ്‍സ്മെന്‍റ് അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കഴിയുന്ന ശിവകുമാറിനെ 2.30 ന് ദില്ലി റോസ് അവന്യു കോടതിയിൽ ഹാജരാക്കും. ശിവകുമാറിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബെംഗളൂരു മൈസൂരു സർവീസുകൾ കർണാടക ആർടിസി നിർത്തി.

 

×