യെദൂരപ്പയുടെ വാക്കുകേട്ട് 'ഓപ്പറേഷന്‍ കമല'യുടെ പിന്നാലെ പോയ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ പെരുവഴിയില്‍. ആഴ്ചകള്‍ നീണ്ട മുംബൈ വാസത്തിനുശേഷം ഇന്ന് രാവിലെ ബാംഗ്ലൂരിലെത്തിയ 4 എംഎല്‍എമാരോടും ചര്‍ച്ച വേണ്ടെന്ന്‍ ഹൈക്കമാന്റ് ! വിമതര്‍ക്ക് അയോഗ്യതാ ഭീഷണി

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബി ജെ പിയുടെ 'ഓപ്പറേഷന്‍ കമല'യുമായി സഹകരിക്കാന്‍ ആഴ്ചകളായി മുംബൈയില്‍ 'ഒളിവിലായിരുന്ന' 4 കോണ്‍ഗ്രസ് വിമത എം എല്‍ എമാരും ഒരു ജെ ഡി എസ് എംഎല്‍എയും ബാംഗ്ലൂരില്‍ തിരിച്ചെത്തി. ഇന്ന് രാവിലെയാണ് 5 പേരും ബാംഗ്ലൂര്‍ വിമാനത്താവളം വഴി തലസ്ഥാനത്തെത്തിയത്.

Advertisment

publive-image

ജെ ഡി എസ് എംഎല്‍എ താന്‍ ഒരിക്കലും പാര്‍ട്ടി വിട്ടുപോകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നതിനാല്‍ അയോഗ്യതാ ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഇവരും മടങ്ങിയെത്തിയിരിക്കുന്നത്. പാര്‍ട്ടിയുമായി അനുനയ ചര്‍ച്ചകള്‍ക്ക് തയാറാണെന്ന സൂചനയാണ് ഇവര്‍ നല്കിയിരിക്കുന്നതെങ്കിലും പാര്‍ട്ടിയെ വെല്ലുവിളിച്ച ഇവരോട് ഇനി അനുഭാവ പൂര്‍വ്വമായ സമീപനം ആവശ്യമില്ലെന്ന നിലപാടിലാണ് സംസ്ഥാന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.

publive-image

ജെഡിഎസ് എം എല്‍ എ നാരായണ ഗൌഡയും കോണ്‍ഗ്രസ് എം എല്‍ എമാരായ രമേശ്‌ ജാര്‍ക്കഗോളി, ഉമേഷ്‌ യാദവ്, നാഗേന്ദ്ര, മഹേഷ്‌ കുണ്ടഹള്ളി എന്നിവരായിരുന്നു ഓപ്പറേഷന്‍ കമലയുമായി സഹകരിക്കാന്‍ ധാരണയിലെത്തി മുംബൈയിലേക്ക് താമസം മാറിയിരുന്നത്. കോണ്‍ഗ്രസ് നേതൃത്വം പലതവണ ഇവരുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഇവര്‍ വഴങ്ങേണ്ടിയിരുന്നില്ല.

publive-image

എന്നാല്‍ കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ പാര്‍ട്ടി ഇവര്‍ക്കെതിരെ വിപ്പ് നല്‍കിയതോടെ ഇവര്‍ വെട്ടിലായി. വിപ്പ് ലംഘിച്ച് ഇവര്‍ നിയമസഭാ സമ്മേളനത്തില്‍ നിന്നും വിട്ടുനിന്നതോടെ പാര്‍ട്ടി ഇവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ്.

അയോഗ്യത കല്പ്പിക്കപ്പെട്ടാല്‍ 6 വര്‍ഷത്തേക്ക് ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇവരുടെ രാഷ്ട്രീയ ഭാവിയെ തന്നെ ഇത് ഗുരുതരമായി ബാധിക്കും. ഇതോടെ യെദൂരപ്പയുടെ വാക്കുകേട്ട് ഓപ്പറേഷന്‍ കമലയുമായി ഇറങ്ങി തിരിച്ച വിമത എം എല്‍ എമാര്‍ വെട്ടിലായി.

publive-image

പാര്‍ട്ടിയുടെ പലതവണ നടത്തിയ അനുനയ നീക്കങ്ങളോട് സഹകരിക്കാതിരുന്ന ഇവരോട് ഇനി അനുനയം വേണ്ടെന്ന നിലപാടിലാണ് കെ സി വേണുഗോപാല്‍. പാര്‍ട്ടിയെ വെല്ലുവിളിക്കുന്നവര്‍ക്ക് ഇത് പാഠമായി മാറണമെന്നാണ് കെ സിയുടെ നിലപാട്. വിമതരെ അയോഗ്യരാക്കിയാല്‍ ഇവരുടെ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യം നിലനില്‍ക്കെ നിഷ്പ്രയാസം വിജയിച്ചു കയറാം എന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

അതേസമയം, അയോഗ്യരാക്കപ്പെട്ട എം എല്‍ എമാര്‍ക്ക് ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും കഴിയില്ല. ഇതോടെ 'ഓപ്പറേഷന്‍ കമല' അമ്പേ പരാജയമായി.

publive-image

യെദൂരപ്പയും ഒറ്റപ്പെടുന്നു !

കുമാരസ്വാമി സര്‍ക്കാരിനെ മറിച്ചിടാന്‍ യെദൂരപ്പ ഒരുക്കിയ 'ഓപ്പറേഷന്‍ കമല' തിടുക്കപ്പെട്ട നീക്കമായെന്ന് അന്നേ ബി ജെ പി നേതാക്കള്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.  ദേശീയ അധ്യക്ഷന്‍ അമിത് ഷായും യെദൂരപ്പയ്ക്കൊപ്പം കൂടിയതുകൊണ്ട് മാത്രമാണ് അന്ന് മറ്റ്‌ നേതാക്കള്‍ ഈ നീക്കവുമായി സഹകരിച്ചത്.

എന്നാല്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കര്‍ണ്ണാടകയില്‍ പാര്‍ട്ടിക്ക് മഹാ നാണക്കേട് ഉണ്ടാക്കിയ സംഭവമായി ഇത് മാറി. ഇതോടെ അമിത് ഷായും ഓപ്പറേഷന്‍ കമലയുടെ ഉത്തരവാദിത്വം യെദൂരപ്പയില്‍ മാത്രം ചാരി രക്ഷപെടുകയാണ്. ഇതോടെ സംസ്ഥാന ദേശീയ ഘടകങ്ങളില്‍ യെദൂരപ്പ ഒറ്റപ്പെടുകയാണ്.

karnadaka ele
Advertisment