Advertisment

കര്‍ണ്ണാടകയില്‍ നിര്‍ജ്ജീവമായിരുന്ന 5 ഡിസിസി പ്രസിഡന്റുമാരെ പുറത്താക്കി യുവത്വത്തിന് നേതൃത്വം കൈമാറി ! സജീവമല്ലാത്ത മറ്റ്‌ ഡിസിസികളിലും അഴിച്ചുപണി നീക്കം സജീവം ! വിപുലമായ പിസിസി പുനസംഘടനയും ഉടന്‍. യു പിയ്ക്ക് പിന്നാലെ കര്‍ണ്ണാടകയിലും അഴിച്ചുപണിക്കൊരുങ്ങി കെ സി വേണുഗോപാല്‍

author-image
കൈതയ്ക്കന്‍
Updated On
New Update

ബാംഗ്ലൂര്‍:  പ്രിയങ്കാ ഗാന്ധി നിശ്ചല നേതൃത്വങ്ങളെ തെറിപ്പിച്ച് ഊര്‍ജ്ജസ്വലരായ യുവ നേതാക്കളെ ഉള്‍പ്പെടുത്തി യു പി സി സി പുനസംഘടിപ്പിച്ച പിന്നാലെ കര്‍ണ്ണാടകയിലും അഴിച്ചുപണിയുമായി കെ സി വേണുഗോപാല്‍.

Advertisment

നിര്‍ജ്ജീവമായിരുന്ന 5 ഡി സി സികളാണ് പിരിച്ചുവിട്ട് ഊര്‍ജ്ജസ്വലരായ നേതാക്കളെ ഉള്‍പ്പെടുത്തി പുനസംഘടിപ്പിച്ചിരിക്കുന്നത്.

publive-image

അടുത്തിടെ വരെ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ട ബാഗല്‍കോട്ട്, ബിജാപൂര്‍, ചിക്കമഗ്ലൂര്‍, ചിത്ര ദുര്‍ഗ, റെയ്ച്ചൂര്‍ ഡി സി സികളാണ് ശക്തരായ യുവനേതാക്കളെ നേതൃത്വം ഏല്‍പ്പിച്ച് പുനസംഘടിപ്പിച്ചത്.

ഈ ഡി സി സികള്‍ നിര്‍ജ്ജീവമാണെന്ന ആക്ഷേപം ശക്തമായിരുന്നു.  ഒഖലിഗ സമുദായാംഗമായ ഡോ. അംഷുമന്ത് കെ പിയാണ് ചിക്കമംഗ്ലൂര്‍ ഡി സി സി അധ്യക്ഷന്‍. ലിംഗായത്ത് സമുദായത്തില്‍ നിന്നുള്ള എസ് ജി നജ്ജൈനമാത് ബാഗല്‍കോട്ടും, എച്ച് ആര്‍ അല്‍ഗുര്‍ ബിജാപൂരും, എം കെ താജ്പീര്‍ ചിത്രദുര്‍ഗയിലും ബി വി നായിക് റെയ്ച്ചൂരിലും ഡി സി സി അധ്യക്ഷന്മാരായി നിയമിതരായി.

പ്രവര്‍ത്തന മാന്ദ്യത്തിന്റെ പേരില്‍ പഴി കേട്ട മറ്റ്‌ ഡി സി സികളുടെയും പട്ടിക തയാറായിട്ടുണ്ട്. ആകെയുള്ള 36 ഡി സി സികളില്‍ ബഹുഭൂരിപക്ഷവും അഴിച്ചുപണിയാനാണ് ആലോചനയെന്നാണ് കര്‍ണ്ണാടക ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഒപ്പം കെ പി സി സിയും അഴിച്ചുപണിയും. നിലവില്‍ ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരും മാത്രമായി 350 ഭാരവാഹികളാണ് കെ പി സി സിയ്ക്കുള്ളത്.

ഇവരില്‍ 90 ശതമാനവും ഒരു പ്രവര്‍ത്തനവും കാഴ്ചവയ്ക്കാതെ പദവി അലങ്കാരമായി മാത്രം കൊണ്ടുനടക്കുന്നവരാണ്.  അത്തരക്കാരെ ഒഴിവാക്കി പുതിയ നേതൃനിര സൃഷ്ടിക്കാനാണ് ദേശീയ നേതൃത്വം ഒരുങ്ങുന്നത്.

പുതിയ കെ പി സി സി അധ്യക്ഷനെ നിയമിച്ച് പി സി സിയുടെ സമ്പൂര്‍ണ്ണ അഴിച്ചുപണിയാണ് നേതൃത്വം ലക്‌ഷ്യം വയ്ക്കുന്നത്. അതിനുമുമ്പ് നിര്‍ജ്ജീവമായ ഡി സി സികള്‍ മുഴുവന്‍ ഉടച്ചുവാര്‍ക്കും.

നിലവില്‍ എം എല്‍ എമാര്‍ക്കും എം എല്‍ സിമാര്‍ക്കും ചുറ്റും കറങ്ങുന്നതായിരുന്നു കര്‍ണ്ണാടകയിലെ രാഷ്ട്രീയം.  എം എല്‍ എമാരെ ചുറ്റിപ്പറ്റിയുള്ള ധൃവങ്ങളായി മാറുകയായിരുന്നു ജില്ല തോറുമുള്ള കോണ്‍ഗ്രസ് ഘടകങ്ങള്‍. ഇത് മാറ്റി മണ്ഡലം തലം മുതല്‍ കെ പി സി സി വരെ സംഘടനയെ ശക്തിപ്പെടുത്താനാണ് ലക്‌ഷ്യം വയ്ക്കുന്നത്.

ഇതോടെ കെ പി സി സി ആസ്ഥാനത്തെ നോക്കുകുത്തിയാക്കി സിദ്ദരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും ദിനേശ് ഗുണ്ടറാവുവിന്റെയും ജി പരമേശ്വരയ്യയുടെയും വീടുകള്‍ കേന്ദ്രീകരിച്ച് ഗ്രൂപ്പുകളായി മാറി നിന്ന സംഘടനയെ പാര്‍ട്ടിയുടെ ശക്തമായ കുടക്കീഴില്‍ അണിനിരത്താനാകും ശ്രമം.

യു പിയില്‍ പ്രിയങ്കാ ഗാന്ധി പരീക്ഷിച്ച് വിജയിച്ച തന്ത്രം കര്‍ണ്ണാടകയിലും മറ്റ്‌ സംസ്ഥാനങ്ങളിലും പരീക്ഷിക്കാനാണ് എ ഐ സി സി ആലോചിക്കുന്നത്.

karnadaka ele
Advertisment