കൈതയ്ക്കന്‍
Updated On
New Update
ബാംഗ്ലൂര്‍: ഒഖലിഗ സമുദായത്തിന്റെ ശക്തികേന്ദ്രങ്ങളൊക്കെ സീറ്റ് വിഭജനത്തെ തുടര്‍ന്ന് ജെ ഡി എസ് കയ്യടക്കിയപ്പോള്‍ മൈസൂര്‍ പിടിച്ചെടുത്തത് കോണ്‍ഗ്രസിന് ആശ്വാസമായി. ഈ സീറ്റ് ഇത്തവണ എന്ത് വിലകൊടുത്തും ബി ജെ പിയില്‍ നിന്നും പിടിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം.
Advertisment
ഇതിനായി മൈസൂരില്‍ ശക്തമായ സാന്നിധ്യമായ മുന്‍ മുഖ്യമന്ത്രി ദേവരാജ് അരശിന്റെ കൊച്ചുമകനായ സൂരജ് ഹെഗ്ഡെയെ ഇവിടെ സ്ഥാനാര്‍ഥിയാക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ബി ജെ പിയുടെ പ്രതാപ് സിംഹയാണ് ഇവിടെ സിറ്റിംഗ് എം പി. ഇത്തവണയും ഇദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകാനാണ് സാധ്യത.
<ദേവരാജ് അരശ്>
കോണ്‍ഗ്രസിന്റെ ശക്തി പദ്ധതിയുടെ സംസ്ഥാന കോ - ഓര്‍ഡിനേറ്ററും എ ഐ സി സി സെക്രട്ടറിയുമാണ് സൂരജ് ഹെഗ്ഡെ. മൈസൂര്‍ സീറ്റ് വിട്ടുകിട്ടാനായി ജെ ഡി എസ് ശക്തമായ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.