Advertisment

രാജി വയ്ക്കേണ്ട ഒരു സാഹചര്യവും നിലവിലില്ല - രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കുമാരസ്വാമി

author-image
ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Updated On
New Update

ബാംഗ്ലൂര്‍: രാജി വയ്ക്കില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. രാജി വക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്ന് കുമാരസ്വാമി വിശദീകരിച്ചു. 2008 ൽ സമാനമായ സാഹചര്യത്തിലൂടെ യദ്യൂരപ്പ സര്‍ക്കാര്‍ കടന്ന് പോയിട്ടുണ്ട്. അന്ന് അദ്ദേഹം രാജി വയ്ക്കാൻ തയ്യാറായിരുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു.  കോൺഗ്രസ് നേതാക്കളുമായും എംഎൽഎമാരുമായും ചര്‍ച്ച നടത്തിയ ശേഷമാണ് കുമാരസ്വാമിയുടെ പ്രതികരണം.

Advertisment

publive-image

നിയമസഭാ സമ്മേളനം പരമാവധി നീട്ടിവയ്ക്കാനാണ് നീക്കം നടക്കുന്നതെന്നും സൂചനയുണ്ട്. മാത്രമല്ല സുപ്രീംകോടതി അഭ്യര്‍ത്ഥന പ്രകാരം സ്പീക്കറും വിമത എംഎൽഎമാരും കൂടിക്കാഴ്ച നടത്തുന്നുണ്ട്. അതിൽ തീരുമാനം കൂടി അറിഞ്ഞ ശേഷമായിരിക്കും കുമാരസ്വാമി രാജിക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.

അനുനയ ശ്രമം അവസാന നിമിഷവും തുടരുക എന്നതാണ് കോൺഗ്രസ് നയമെന്ന് തന്നെയാണ് വിവരം. അതിനിടെ മുംബൈയിൽ ഉള്ള എംഎൽഎമാര്‍ ബെംഗലൂരുവിലേക്ക് പോകാനും തീരുമാനം എടുത്തിട്ടുണ്ട്.

 

Advertisment