Advertisment

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട്, ഷിന്‍ഡേ, വാസ്നിക് - 3 അംഗ ചുരുക്കപ്പട്ടിക തയാറായി. പ്രഖ്യാപനം ശനിയാഴ്ച. കെ സി വേണുഗോപാല്‍ വര്‍ക്കിംഗ് പ്രസിഡന്റ്. സംഘടനാ ചുമതല പ്രിയങ്കാ ഗാന്ധിക്ക് 

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി:  പുതിയ എ ഐ സി സി അധ്യക്ഷനെ ശനിയാഴ്ച തെരഞ്ഞെടുക്കും.  പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള വര്‍ക്കിംഗ് കമ്മിറ്റി യോഗം ശനിയാഴ്ച  ജി ആര്‍ ജി 15 ല്‍ ചേരാന്‍ തീരുമാനമായി.  പ്രസിഡന്റ് സ്ഥാനത്തേക്ക് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗെലോട്ട്  സുശീല്‍ കുമാര്‍ ഷിന്‍ഡേ, മുകുള്‍ വാസ്നിക് എന്നിവരുടെ മൂന്നംഗ ചുരുക്കപ്പട്ടിക തയാറായി.

Advertisment

രാജസ്ഥാന്‍ മുഖ്യമന്ത്രിപദം സച്ചിന്‍ പൈലറ്റിന് കൈമാറാന്‍ തയാറായാല്‍ ഗെലോട്ട് തന്നെയാകും പുതിയ അധ്യക്ഷന്‍.  അല്ലാത്തപക്ഷം പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള നേതാക്കള്‍ എന്ന നിലയിലാണ് ഷിന്‍ഡേ, മുകുള്‍ വാസ്നിക് എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നത്. ഇവരില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് സുശീല്‍ കുമാര്‍ ഷിന്‍ഡേയ്ക്കായിരിക്കും മുന്‍ഗണന. എന്തായാലും ഈ മൂന്നംഗ ലിസ്റ്റില്‍ നിന്നുള്ള അന്തിമ തീരുമാനം ശനിയാഴ്ച കൂടുന്ന പ്രവര്‍ത്തക സമിതിയുടെതായിരിക്കും.

publive-image

ഇവരില്‍ ആര് എ ഐ സി സി അധ്യക്ഷനായാലും നിലവിലെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വര്‍ക്കിംഗ് പ്രസിഡന്റാകുമെന്ന് ഉറപ്പായിട്ടുണ്ട്. പകരം വേണുഗോപാല്‍ വഹിക്കുന്ന സംഘടനാ ചുമതല പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കാനാണ് സാധ്യത. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്ന തീരുമാനത്തിന് അംഗീകാരം നല്‍കാന്‍ എ ഐ സി സി സമ്മേളനം സെപ്റ്റംബറില്‍ ചേരും.

രണ്ടു വര്‍ഷമായിരിക്കും പുതിയ ഭാരവാഹികളുടെ കാലാവധി എന്നാണ് സൂചന. അതിനുള്ളില്‍ രാജ്യമൊട്ടാകെയുള്ള പി സി സികള്‍ ഉടച്ചുവാര്‍ത്ത് യുവത്വത്തിനും പ്രവര്‍ത്തന മികവിനും ജനപിന്തുണയ്ക്കും പ്രാധാന്യം നല്‍കികൊണ്ടുള്ള സംഘടനാ സംവിധാനം സൃഷ്ടിക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.

നിഷ്ക്രിയമായ മുഴുവന്‍ കമ്മിറ്റികളും നേതാക്കളെയും പിരിച്ചുവിടും. ഊര്‍ജ്ജസ്വലമായ പുതിയ നേതൃനിര സൃഷ്ടിക്കുന്നതിനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കം.  കര്‍മ്മനിരതരായ നേതാക്കളെ ഉള്‍പ്പെടുത്തി പ്രവര്‍ത്തക സമിതിയും എ ഐ സി സിയും അഴിച്ചുപണിയും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് 2 വര്‍ഷം മുമ്പ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുതിയൊരു കോണ്‍ഗ്രസാകും ബി ജെ പിയെ നേരിടാനായി ഒരുങ്ങുക.

 

rahul gandhi ele 2019
Advertisment