മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലും രാജ്യം കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദിജിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായത്. അദ്ദേഹം ജീവിക്കുന്നത് രാജ്യത്തിന് വേണ്ടി - വരുണ്‍ ഗാന്ധി

New Update

ലഖ്‌നൗ: രാജ്യത്തിന് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജീവിക്കുന്നതെന്നും രാജ്യത്തിന് വേണ്ടി മരിക്കാനും അദ്ദേഹം തയ്യാറാണെന്നും വരുണ്‍ ഗാന്ധി. ഉത്തര്‍പ്രദേശിലെ പിലിബിത്തില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വരുണ്‍ ഗാന്ധി.

Advertisment

publive-image

മറ്റൊരു പ്രധാനമന്ത്രിയുടെ ഭരണത്തിന്‍ കീഴിലും രാജ്യം ഇത്രയും പുരോഗതി കൈവരിച്ചിട്ടില്ലെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. അഞ്ച് കൊല്ലത്തിനിടയില്‍ യാതൊരു അഴിമതിയാരോപണവും മോദിയ്ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്നും രാജ്യത്തെ കുറിച്ചാണ് മോദിയുടെ ആശങ്കയെന്നും വരുണ്‍ പറഞ്ഞു. കുടുംബം ഇല്ലാത്ത ഒരാള്‍ ആര്‍ക്ക് വേണ്ടിയാണ് അഴിമതി നടത്തേണ്ടതെന്നും മോദിയ്ക്ക് അതിന്റെ ആവശ്യകതയില്ലെന്നും വരുണ്‍ കൂട്ടിച്ചേര്‍ത്തു.

സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തില്‍ നിന്നാണ് മോദിജി പ്രധാനമന്ത്രി പദവിയിലേക്കെത്തിയത്. ആത്മാര്‍ഥമായി പറഞ്ഞാല്‍ എന്റെ കുടുംബത്തില്‍ നിന്നുള്ള പ്രധാനമന്ത്രിമാരുടെ കീഴില്‍ കൈവരിക്കാതിരുന്ന പുരോഗതിയാണ് മോദിജിയുടെ ഭരണത്തില്‍ രാജ്യത്തിനുണ്ടായത് - വരുണ്‍ പറഞ്ഞു.

Advertisment