മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ മറ്റു പദവികള്‍ സംബന്ധിച്ച് ത്രികക്ഷി സഖ്യത്തില്‍ ഏകദേശ ധാരണയായി. ഉപമുഖ്യമന്ത്രിസ്ഥാനം എന്‍.സി.പിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കാനാണ് ധാരണ.
മൂന്നു കക്ഷികളുടെയും ആറുമണിക്കൂറിലേറേ നീണ്ട യോഗത്തിനുശേഷം എന്‍.സി.പി നേതാവ് പ്രഫുല്‍ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ ഉപമുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നായിരുന്നു റിപ്പോര്‍ട്ട്.
''എത്ര എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നു പിന്നീട് തീരുമാനിക്കും. മൂന്നു പാര്‍ട്ടിയില്‍നിന്നും മൂന്നോ നാലോ പേര്‍ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യത. പൂര്‍ണവിവരം മാധ്യമങ്ങളെ പിന്നീട് അറിയിക്കും''- പട്ടേല്‍ പറഞ്ഞു. എന്‍.സി.പിയുടെ ജയന്ത് പാട്ടീല്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ പൃഥിരാജ് ചവാര്‍ സ്പീക്കറും ആയേക്കുമെന്നാണ് സൂചന.
ഓരോ പാര്‍്ട്ടിയുടെയും മന്ത്രിമാരും അവരുടെ വകുപ്പും രണ്ടുദിവസത്തിനകം തീരുമാനമാകുമെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ബാലാസാഹെബ് തോറാട്ട് പറഞ്ഞത്. 43 അംഗ മന്ത്രിസഭയ്ക്കാണു ധാരണയായിരിക്കുന്നത്.
ശിവസേനയ്ക്കും എന്‍.സി.പിക്കും 15 വീതവും കോണ്‍ഗ്രസിനു പതിമൂന്നും എന്നതാാണ് ഇപ്പോഴത്തേ സാഹചര്യം. ഏകോപനം ഉറപ്പാക്കാന്‍ രണ്ടു സമിതികളുമുണ്ടാകും. എന്നാല്‍ സമാജ്വാദി പാര്‍ട്ടി, സ്വാഭിമാന്‍ സംഗതന തുടങ്ങിയ ചെറുപാര്‍ട്ടികളെയും ഉള്‍പ്പെടുത്തേണ്ടിവരുമ്പോള്‍ സാഹചര്യം മാറുമോ എന്നതും വ്യക്തമല്ല.
വൈകുന്നേരം 6.40നു ദാദര്‍ ശിവാജി പാര്‍ക്കിലാണ് സത്യപ്രതിജ്ഞ. ഞായറാഴ്ചയെന്നാണ് ആദ്യം അറിയിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. താക്കറെ കുടുംബത്തില്‍നിന്ന് അധികാരപദവിയിലെത്തുന്ന ആദ്യ വ്യക്തിയാണ് ഉദ്ധവ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us