മഹാരാഷ്ട്ര: എല്ലാ കണ്ണുകളും സുപ്രീം കോടതിയിലേക്ക്. ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം 154 എം.എല്‍.എമാരുടെ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് പൃഥ്വിരാജ് ചവാന്‍

New Update

ഹാരാഷ്ട്രാ നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്നു കാണിച്ച് 154 എം.എല്‍.എമാരുടെ സത്യവാങ്മൂലം ശിവസേന - എന്‍.സി.പി - കോണ്‍ഗ്രസ് സഖ്യം സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍.

Advertisment

ശിവസേനയില്‍നിന്ന് 56 എം.എല്‍.എമാരും കോണ്‍ഗ്രസിലെ 44 പേരും 46 എന്‍.സി.പി എം.എല്‍.എമാരും എട്ടു സ്വതന്ത്രരും സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചതായും ചവാന്‍ പറഞ്ഞു. ഭൂരിപക്ഷമില്ലാത്ത ദേവേന്ദ്ര ഫഡ്നാവിസിനെ രഹസ്യമായി മുഖ്യമന്ത്രി സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

publive-image

സഖ്യത്തിലേര്‍പ്പെട്ട മൂന്നു പാര്‍ട്ടികളിലെയും എം.എല്‍.എമാരെ നിരീക്ഷിക്കുകയെന്നത് ദിവസം കഴിയുന്തോറും കൂടുതല്‍ വെല്ലുവിളിയാകും, ഇത് ആശങ്കയുണ്ടാക്കുന്നു. ഇന്നു കോടതിയില്‍ നിര്‍ണായക രേഖകള്‍ സമര്‍പ്പിക്കുമെന്നും ചവാന്‍ പറഞ്ഞു.

രാഷ്ട്രീയ പോരാട്ടം നിര്‍ണായക ഘട്ടത്തിലെത്തിലെത്തിയിരിക്കുകയാണ്. ഞായറാഴ്ച അജിത് പവാര്‍ എന്‍.സി.പിയെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെടുകയും 'സുസ്ഥിരമായ ഒരു സര്‍ക്കാര്‍' വാഗ്ദാനം ചെയ്യുകയും കരുത്ത് തെളിയിക്കാന്‍ താന്‍ തയാറാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

എന്‍.സി.പി എം.എല്‍.എമാര്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിനോട് പ്രതിജ്ഞാബദ്ധരല്ലെന്നു പാര്‍ട്ടിക്ക് ഉറപ്പുണ്ടെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു.

Advertisment