മഹാരാഷ്ട്രയിലെ രാഷ്ട്രീയ, ഭരണ പ്രതിസന്ധിയില്‍ ഗവര്‍ണര്‍ തന്റെ അധികാരം വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തതുകൊണ്ടാണ് ഇക്കാര്യത്തില്‍ സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
നാളെ വൈകുന്നേരം അഞ്ചിന് മുന്‍പ് നടത്തണമെന്ന് ആവശ്യപ്പെട്ട വിശ്വാസ വോട്ടെടുപ്പ് സുതാര്യമാകണമെന്ന ഉത്തരവും ഭരണം കൊതിച്ചിരിക്കുന്ന ബി.ജെ.പിക്ക് കനത്ത അടിയാകും.
രഹസ്യബാലറ്റ് ഇല്ലാതെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ആവശ്യവും ഗവര്‍ണറുടെ അധികാരത്തിന്മേലുള്ള വിശ്വാസമില്ലായ്മയാണെന്നും കുരുതപ്പെടുന്നു.
'കുതിരക്കച്ചവട'ത്തിന് തടയാന്‍ കൂടിയാണ് എത്രയും വേഗം വിശ്വാസ വോട്ട് നടത്തി ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ഉത്തരവിട്ടത്. ജനാധിപത്യം സംരക്ഷിക്കുക എന്നതാണ് ഉത്തരവ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ഉത്തരാഘണ്ഡ്, ജാര്‍ഖണ്ഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സുപ്രീം കോടതി അനുവദിച്ച്ത് 24 മണിക്കൂറാണ്. ഇതേ രീതിയാണ് മഹാരാഷ്ട്രയിലും തുടര്‍ന്നിരിക്കുന്നത്.
മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറെ നിയമിക്കുന്നതില്‍ സുപ്രീം കോടതി ഇടപെടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ജസ്റ്റീസ് എന്‍.വി. രമണയടക്കമുള്ള മൂന്നംഗ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഭരണഘടനയുടെ 70-ാം വാര്‍ഷികദിനമായ ഇന്നാണ് സുപ്രീം കോടതിയുടെ നിര്‍ണായക തീരുമാനം.
ഉത്തര്‍പ്രദേശില്‍ ഒരു ദിവസം മുഖ്യമന്ത്രിയായിരുന്ന ജഗദംബികാ പാലിന്റെ കേസ് ഉള്‍പ്പെടെയുള്ളവ പരിശോധിച്ചായിരുന്നു വിധി.
ജനാധിപത്യത്തിന്റെ വിജയമെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. ബി.ജെ.പിക്ക് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us