മഹാരാഷ്ട്ര ആശങ്ക നീളുന്നു, സുപ്രീം കോടതിയുടെ ഉത്തരവ് നാളെ

New Update

ന്യൂഡല്‍ഹി:  മഹാരാഷ്ട്രയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീം കോടതിയുടെ ഉത്തരവ് നാളെ രാവിലെ 10. 30 ന്.

Advertisment

ഇതിനിടെ, വിശ്വാസവോട്ടെടുപ്പ് നീട്ടണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. പ്രൊടേം സ്പീക്കറുടെ കീഴില്‍ വിശ്വാസവോട്ടെടുപ്പ് തേടാന്‍ അനുവദിക്കരുതെന്നു അഭിഭാഷകനായ മുകുള്‍ റോഹ്ത്തഗി. ത്രികക്ഷിസഖ്യം സത്യവാങ് മൂലം പിന്‍വലിക്കുകയും ചെയ്തു. വിശ്വാസവോട്ടിന്റെ കാര്യം കോടതിയ്ക്ക് വിടാന്‍ ജസ്റ്റീസ് രമണ ആവശ്യപ്പെട്ടു.

publive-image

കര്‍ണാടക പോലെയല്ല, മഹാരാഷ്ട്രയില്‍ ഭൂരിപക്ഷമുണ്ടെന്ന് മുകുള്‍ റോഹ്ത്തഗി. ദേവേന്ദ്ര ഫഡ്നാവിസിന് വേണ്ടിയാണ് റോഹ്ത്തഗി ഹാജരായിരിക്കുന്നത്. ഫഡ്നാവിസിന് ഭൂരിപക്ഷമുണ്ടോയെന്ന് ജസ്റ്റീസ് ഖന്നയുടെ ചോദ്യത്തിനു മറുപടിയായാണ് റോഹ്ത്തഗി ഇക്കാര്യം പറഞ്ഞത്.

അജിത് പവാറിനെ നിയമസഭാകക്ഷിനേതൃസ്ഥാനത്ത്‌നിന്ന് നീക്കിയതായി അഭിഷേക് സിങ്വി കോടതിയെ അറിയിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പറഞ്ഞ സിങ്‌വി നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു.

Advertisment