ഡൽഹി: പൗരത്വ നിയമം, ദേശീയ പൗരത്വ രജിസ്റ്റർ തുടങ്ങിയ നടപടികളിൽ ആഭ്യന്തര മന്ത്രി അമിത് ഷായും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിൽ അസ്വാരസ്യങ്ങളിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്.
അമിത് ഷാ ഒറ്റയ്ക്ക് നടപ്പിലാക്കിയ ഇരു നടപടികളും രാജ്യവ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ജെ ഡി യു ഉൾപ്പെടെ, ഒപ്പം നിന്ന ഘടകകക്ഷികൾ പോലും സർക്കാരിനെതിരാവുകയും ചെയ്തതോടെ പൗരത്വ നിയമത്തിലും പൗര രജിസ്റ്ററിലും പിന്നോക്കം പോകാമെന്ന നിലപാടിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസും മന്ത്രിസഭയിലെ പ്രധാന മന്ത്രിമാരും മാറിയിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
/sathyam/media/post_attachments/ALJeXEieUwJmQXnGP754.jpg)
ഇത് മന്ത്രിസഭയിലെ അമിത് ഷായുടെ ഏകാധിപത്യപരമായ ശൈലിക്കെതിരെയുള്ള താക്കീതുകൂടിയായി മാറുമെന്നാണ് സൂചന.
പൗരത്വത്തിനു ബാധകമാക്കുന്ന വർഷം 1971 ൽ നിന്ന് 1987 ആക്കി മാറ്റിയതും ഇന്ത്യൻ പൗരന്മാർ പഴയ തലമുറയിൽപെട്ടവരുടെ തിരിച്ചറിയൽ കാർഡുകൾ; ജനനസർട്ടിഫിക്കറ്റുകൾ ഹാജരാക്കണമെന്ന വ്യവസ്ഥ എടുത്തുകളഞ്ഞും ആഭ്യന്തര മന്ത്രാലയം ഇന്നലെ നിലപാട് മയപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ കർശന നിർദ്ദേശത്തെ തുടർന്നാണെന്നാണ് വിലയിരുത്തൽ.
പൗര രജിസ്റ്ററിന്റെ കാര്യത്തിൽ പിന്നോട്ടില്ലെന്ന് കേന്ദ്ര സർക്കാർ ആണയിടുമ്പോഴും കാര്യങ്ങൾ കൈപ്പിടിയിൽ ഒതുങ്ങുന്നില്ലെന്ന കേന്ദ്രത്തിന്റെ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു ഇന്നലത്തെ നിലപാട്.
വീണ്ടും ചില കാര്യങ്ങളിൽ വിട്ടുവീഴ്ച വേണ്ടി വരും എന്ന സൂചനയും ഉന്നത കേന്ദ്രങ്ങൾ നൽകുന്നുണ്ട്. അല്ലാത്ത പക്ഷം എൻ ഡി എയിൽ പോലും ബി ജെ പി ഒറ്റപ്പെടുന്ന സ്ഥിതിയിലാണ്.
/sathyam/media/post_attachments/hwf4S77VmnAJBppzF2Rn.jpg)
നോട്ടുനിരോധനം, ജി എസ് ടി പോലുള്ള സുപ്രധാന നടപടികൾ പ്രഖ്യാപിച്ചപ്പോഴും എൻ ഡി എയിലെ ഘടകകക്ഷികളെ ഒപ്പം നിർത്തിയും പുറത്തുള്ള കക്ഷികളുടെ പിന്തുണ നേടിയുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കം. ഇക്കാര്യത്തിൽ അദ്ദേഹം വിജയിച്ചിരുന്നു.
/sathyam/media/post_attachments/tqnVUCNqgfhu9ueDD379.jpg)
എന്നാൽ അമിത് ഷായുടെ പല നടപടികളും ഏകപക്ഷീയമായി മാറുന്നുവെന്ന വിലയിരുത്തൽ ബി ജെ പിയിൽ ശക്തമാണ്. എന്നാൽ അത് തുറന്നുപറയാൻ ആർക്കും ധൈര്യവുമില്ല. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമന്ത്രിക്കുണ്ട്. അക്കാര്യത്തിൽ അദ്ദേഹം ഇടപെടുമെന്ന ഉറപ്പ് ഘടകകക്ഷികൾക്ക് ലഭിച്ചിട്ടുണ്ട്.
ദേശീയ തലത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളുടെ നേതൃസ്ഥാനത്തേക്ക് കോൺഗ്രസ് മാറുന്നത് ബി ജെ പിയെ അസ്വസ്ഥമാക്കുന്നുണ്ട്. ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്നതും അവർ വീക്ഷിക്കുന്നു.
ദേശീയ പൗര രജിസ്റ്റർ നടപ്പിലാക്കില്ലെന്നു കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, പഞ്ചാബ് സർക്കാരുകളും കേരള സർക്കാരും നിലപാട് എടുത്തതിനൊപ്പം ബി ജെ പി മുന്നണിയുടെ ഭാഗമായ ജെ ഡി യു നേതാവ് നിധീഷ് കുമാർ ബീഹാറിലും എൻ ആർ സി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചത് ബി ജെ പിക്ക് തിരിച്ചടിയായി.
ബി ജെ പിയുമായി സഹകരിക്കുന്ന വൈ എസ് ആർ കോൺഗ്രസ് ആന്ധ്രയിലും പട്‌നായിക്കിന്റെ ഒഡീഷ സർക്കാരും ഇത് നടപ്പിലാക്കില്ലെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മമതാ ബാനർജി മുൻപേ തന്നെ ഈ നിലപാടിലാണ്. അങ്ങനെ വന്നാൽ രാജ്യത്തെയാകെ വെല്ലുവിളിച്ചുകൊണ്ട് ഒരു നടപടിയുമായി മുന്നോട്ട് പോകുക അസാധ്യമാണ്.
നരേന്ദ്ര മോദിയെ സംബന്ധിച്ച് പ്രധാനമന്ത്രിയായ ശേഷമുള്ള അദ്ദേഹത്തിൻറെ ശൈലിക്ക് യോജിച്ചതല്ല അത്. അമിത് ഷാ പുതിയ നീക്കങ്ങളിലൂടെ ഇനി അദ്ദേഹത്തിനായുള്ള രാഷ്ട്രീയമായാണ് ഇതിനെ കാണുന്നത്. ആ തന്ത്രം തുടക്കത്തിലേ പാളുന്നതായാണ് വിലയിരുത്തൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us