എൻ.കെ. പ്രേമചന്ദ്രൻ മികച്ച പാർലമെന്റേറിയനുള്ള പുരസ്ക്കാരം ഏറ്റുവാങ്ങി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഇക്കഴിഞ്ഞ ജനുവരി 31 നു നടന്ന ചടങ്ങിൽ മികച്ച പാർലമെന്റേറി യനുളള ഫെയിം ഇന്ത്യ - ഏഷ്യാ പോസ്റ്റ് പുരസ്ക്കാരം കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു , മനോജ് സിൻഹ എന്നിവർചേർന്നു കൊല്ലത്തുനിന്നുള്ള ആര്‍ എസ് പി എം.പി യായ എന്‍ കെ പ്രേമചന്ദ്രന് സമ്മാനിക്കുകയുണ്ടായി. വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച 25 എം.പി മാർക്കാണ് പുരസ്ക്കാരം നൽകപ്പെട്ടത്. ദക്ഷിണേന്ത്യയിൽ നിന്ന് മല്ലികാർജുൻ ഖാർഗെയും പ്രേമചന്ദ്രനും മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

Advertisment

publive-image

ബഹുജനസമ്മതി, പൊതുതാത്പര്യ വിഷയങ്ങൾ മുൻനിർത്തി പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുക, ചർച്ചകളിലെ പങ്കാളിത്തം, വിവിധ വിഷയങ്ങളിലുള്ള അറിവ് , മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ, പൊതുജനങ്ങൾക്ക് എംപിയെ സമീപിക്കാനുള്ള സാഹചര്യം, ജനസമ്മിതി, പാർലമെന്റിലെ ഹാജർ എന്നിവയായിരുന്നു അവാർഡ് പരിഗണനക്ക് എടുത്ത മുഖ്യഘടകങ്ങൾ.

Advertisment