ശബരിമല: പുനപരിശോധനാ ഹര്‍ജികളില്‍ നിര്‍ണ്ണായകമാകുക സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട്. ഇരുകൂട്ടരും യുവതീ പ്രവേശനത്തിനായി നിലപാട് മാറ്റിയപ്പോള്‍ വിധി ഊഹിക്കാന്‍ കഴിയുന്നത് ?

author-image
ജെ സി ജോസഫ്
Updated On
New Update

ഡല്‍ഹി:  ശബരിമല യുവതീ പ്രവേശനത്തിലെ പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിച്ചപ്പോള്‍ തകിടം മറിഞ്ഞത് സര്‍ക്കാരും ദേവസ്വം ബോര്‍ഡും.  ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന് തങ്ങള്‍ക്ക് നിലപാടില്ല.  പകരം കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്തതെന്ന് പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത് നേരെ ഘടക വിരുദ്ധമായ നിലപാടാണ്.

Advertisment

publive-image

യുവതികളെ പ്രവേശിപ്പിക്കണം, ശബരിമലയില്‍ വേണ്ടത് തുല്യതയാണ്, തൊട്ടുകൂടായ്മമയല്ല എന്നിങ്ങനെയാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.  മാത്രമല്ല, അതുകൊണ്ട് ഉണ്ടായ ക്രമസമാധാന പ്രശ്നങ്ങളോ വിശ്വാസികളുടെ എതിര്‍പ്പോ ഒന്നും സര്‍ക്കാര്‍ കോടതിയില്‍ പരാമര്‍ശിച്ചില്ല. പകരം യുവതീ പ്രവേശനം കൊണ്ട് പ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും എല്ലാം പതിയെ ശക്തമായിക്കൊള്ളും എന്നുമായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്.

publive-image

അതുതന്നെയായിരുന്നു ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാടും.  ബോര്‍ഡ് ആദ്യമായി യുവതീ പ്രവേശനത്തെ എതിര്‍ത്ത് രംഗത്ത് വന്നു. നിങ്ങള്‍ യുവതീ പ്രവേശനത്തെ എതിര്‍ത്തിരുന്നവരല്ലേയെന്ന്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചപ്പോള്‍ തങ്ങള്‍ നിലപാട് മാറ്റിയെന്നും ആവശ്യമെങ്കില്‍ എഴുതി തരാം എന്നുമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ മറുപടി. ബോര്‍ഡും നേരത്തെ യുവതീ പ്രവേശനത്തിനെതിരായ നിലപാട് പരസ്യമായി സ്വീകരിച്ചവരാണ്.

publive-image

പുനപരിശോധനാ ഹര്‍ജികളില്‍ സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും നിലപാട് നിര്‍ണ്ണായകമാണ്. ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ എന്ന നിലയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ച നിലപാട് കോടതിയില്‍ നിര്‍ണ്ണായകമാണ്. അതിനാല്‍ തന്നെ പുനപരിശോധനാ ഹര്‍ജികളില്‍ കോടതി വിധി എന്തായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

publive-image

publive-image

Advertisment