ന്യൂഡല്‍ഹി: സുപ്രീം കോടതി ആവശ്യപ്പെട്ട രണ്ട് രേഖകളും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൈമാറി. ഇതില്‍ വിശദീകരണം നല്‍കാന്‍ അവസരം നല്‍കണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ നടപടിയില്‍ പിഴവില്ലെന്ന് മേത്ത കോടതിയെ ബോധിപ്പിച്ചു. ഫഡ്നാവിസിന് 170 എ.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഗവര്‍ണറുടെ കത്തില്‍ വ്യക്തമാക്കുന്നത്.
/sathyam/media/post_attachments/7kE8F0IkqICT1Wq7gdFh.jpg)
നിയമസഭാകക്ഷി നേതാവായി അജിത് പവാറിനെ തിരഞ്ഞെടുത്തതായും കത്തില്‍ വ്യക്തമാണ്. ഗവര്‍ണറുടെ നടപടി പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് സോളിസിറ്റര്‍ ജനറലിന്റെ വാദം.
മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് അധികാരമേറ്റതിനെ ചോദ്യംചെയ്ത് ശിവസേന -എന്‍സിപി -കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി ഞായറാഴ്ച പരിഗണിച്ചശേഷമാണ് സുപ്രീംകോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് നല്‍കിയത്.
സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശം ഉന്നയിച്ച് ഫഡ്‌നാവിസ് നല്‍കിയ കത്തും ഫഡ്നാവിസിനെ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ നല്‍കിയ കത്തിന്റെ പകര്‍പ്പും ഇന്ന് 10.30 ന് ഹാജരാക്കണമെന്നും മൂന്നം?ഗ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു.
കത്തുകള്‍ പരിശോധിച്ചശേഷമാണ് വിശ്വാസ വോട്ട് നേരത്തെയാക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us