ഒടുവില്‍ പൂച്ച് പുറത്ത്, താന്‍ ഹിന്ദുത്വവാദിയെന്ന് ഉദ്ധവ്

New Update

ഹാരാഷ്ട്രയിലെ ത്രികക്ഷി സര്‍ക്കാറില്‍ ആദ്യത്തെ കല്ലുകടി. എക്കാലവും ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ആളാണ് താനെന്നും അതില്‍ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും ഉദ്ധവ് താക്കറെ. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലവും ബി.ജെ.പിക്കൊപ്പമായിരുന്നു. അപ്പോഴൊന്നും സര്‍ക്കാരിനെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

ശിവസേന തങ്ങളുടെ ഹിന്ദുത്വ വാദം സോണിയ ഗാന്ധിയുടെ കാല്‍ക്കല്‍ അടിയറവുവച്ചെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഹിന്ദുത്വ നിലപാട് വ്യക്തമാക്കി കൊണ്ടുള്ള ഉദ്ധവിന്റെ പ്രതികരണം.

ദേവേന്ദ്ര ഫഡ്‌നാവിസിനെ പുകഴ്ത്തിയും വിമര്‍ശിച്ചും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഫഡ്‌നാവിസില്‍നിന്നു നിരവധി കാര്യങ്ങള്‍ ''ഫഡ്‌നാവിസ് നല്ലതീരുമാനം എടുത്തിരുന്നെങ്കില്‍ ബിജെപി-ശിവസേന ബന്ധം കൂടുതല്‍ ദൃഢമാകുമായിരുന്നു. പക്ഷേ, അതുചെയ്തില്ല.

എന്നാല്‍, രാഷ്ട്രീയത്തിനു പുറത്ത് നല്ല സുഹൃത്താണ് താങ്കള്‍. ആ സൗഹൃദം എക്കാലവും നിലനില്‍ക്കും. അതുകൊണ്ടു തന്നെ താങ്കളെ എനിക്ക് പ്രതിപക്ഷ നേതാവെന്ന് വിളിക്കാന്‍ സാധിക്കില്ല. പക്ഷെ ഞാന്‍ താങ്കളെ ഉത്തരവാദിത്തമുള്ള നേതാവ് എന്ന് വിളിക്കും''- പുതിയ മഹാരാഷ്ട്ര സര്‍ക്കാരിന്റെ പ്രതിപക്ഷ നേതാവായി ദേവേന്ദ്ര ഫഡ്‌നാവിസിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.

25 വര്‍ഷമായി തങ്ങളൊരുമിച്ചുണ്ട്. ഇങ്ങനെ ഒരു ദിനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. അധികാര തര്‍ക്കത്തെ തുടര്‍ന്ന് ശിവസേന- ബി.ജെ.പി സഖ്യം തകര്‍ന്നിരുന്നു. മുഖ്യമന്ത്രി പദം നല്‍കണമെന്ന സേനയുടെ ആവശ്യം ബി.ജെ.പി നിരസിച്ചതോടെയാണ് സഖ്യം പിളര്‍ന്നത്.

Advertisment