പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണുനീര്‍ തുടച്ച് വികാരാധീനനായി യോ​ഗി ആദിത്യനാഥ്

author-image
ന്യൂസ് ബ്യൂറോ, ലക്നൌ
Updated On
New Update

ലഖ്നൗ:  പുൽവാമ ഭീകരാക്രമണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെ കണ്ണുനീര്‍ തുടച്ച് വികാരാധീനനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ലഖ്നൗവിൽ കോളേജ് വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിച്ച യുവാ കേ മൻ കി ബാത് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോ​ഗി.

Advertisment

publive-image

ഭീകരാക്രമണത്തിനെതിരെ മോദി സർക്കാർ സ്വീകരിച്ച നടപടിയെക്കുറിച്ചാണ് എഞ്ചിനീയറിം​ഗ് വിദ്യാർത്ഥികളിലൊരാൾ ആദിത്യനാഥിനോട് ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൻ കീഴിൽ ഭീകരവാദം തുടച്ചു നീക്കപ്പെടും എന്നായിരുന്നു യോ​ഗി ആദിത്യനാഥിന്റെ മറുപടി. ഭീകരവാദം അതിന്റെ അന്ത്യഘട്ടത്തിലെത്തിയിരിക്കുകയാണെന്നും വൈകാതെ മോദി സർക്കാർ ഇതിനൊരു അവസാനം കണ്ടെത്തുമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.

മറുപടിക്ക് ശേഷം തന്റെ കാവി നിറമുള്ള തൂവാല കൊണ്ട് യോ​ഗി കണ്ണു തുടയ്ക്കുന്നുണ്ടായിരുന്നു. യോ​ഗി ആദിത്യനാഥിന്റെ മറുപടിയെ കൈയടികളോടെയാണ് വിദ്യാർത്ഥികളുടെ സദസ്സ് സ്വീകരിച്ചത്.

Advertisment