കീവ്: ആണവായുധങ്ങള്‍ ഉണ്ടെന്ന ധൈര്യത്തിലാണ് ഭീഷണി മുഴക്കുന്നതെങ്കില്‍ നാറ്റോയുടെ കൈവശവും ആണവായുധങ്ങള്‍ ഉണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ മനസിലാക്കണമെന്ന് ഫ്രാന്‍സ്. നാറ്റോയും ഒരു ആണവ സഖ്യമാണെന്ന് മനസിലാക്കേണ്ടതുണ്ടെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ മുന്നറിയിപ്പ് നല്‍കി.
/sathyam/media/post_attachments/MNeGc7EUPazngw7K2G8x.jpg)
‘നിങ്ങളുടെ ചരിത്രത്തില്‍ ഒരിക്കലും നേരിടാത്ത അനന്തരഫലങ്ങള്‍’ എന്ന പുടിന്റെ ഭീഷണി യുക്രൈന്‍ സംഘര്‍ഷത്തില്‍ ആണവായുധം പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണോ എന്ന ചോദ്യത്തിന്, അത് അങ്ങനെയാണ് താന്‍ മനസിലാക്കുന്നതെന്ന് ലെ ഡ്രിയാന്‍ പറഞ്ഞു.
”അതെ, അറ്റ്‌ലാന്റിക് സഖ്യം ഒരു ആണവ സഖ്യമാണെന്ന് വ്ളാദിമിര്‍ പുടിനും മനസിലാക്കണമെന്ന് ഞാന്‍ കരുതുന്നു. ഇതിനെക്കുറിച്ച് ഞാന്‍ ഇത്രമാത്രം പറയും” ഫ്രഞ്ച് ടെലിവിഷന്‍ ടിഎഫ്1നോട് ലെ ഡ്രിയാന്‍ പറഞ്ഞു.