ഒത്തു തീര്‍പ്പിന് തയ്യാര്‍,വിവാഹമോചന ഹര്‍ജി പിന്‍വലിക്കുമെന്ന് നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യ

ന്യൂസ് ബ്യൂറോ, മുംബൈ
Monday, March 8, 2021

മുംബൈ; നടന്‍ നവാസുദ്ദീന്‍ സിദ്ധിഖിയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പിന്‍വലിക്കുമെന്ന് ഭാര്യ ആലിയ. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് വേണ്ടി താന്‍ സിദ്ദിഖിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആലിയ വെളിപ്പെടുത്തി .

“ഞാന്‍ നവാസുദ്ദീനുമായി ഒത്തു തീര്‍പ്പിന് തയ്യാറാണ്. വിവാഹമോചന ഹര്‍ജി പിന്‍വലിക്കും. നവാസുദ്ദീന്റെ സഹോദരന്‍ ഷമാസുമായുള്ള പ്രശ്‌നങ്ങളും പരിഹരിക്കും. നവാസുദ്ദീന്റെ സ്വഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ കാണാനുണ്ട്. എനിക്ക് കോവിഡ് വന്ന സമയത്ത് കുട്ടികളെ നന്നായി നോക്കി. കുട്ടികളും അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തോടൊപ്പം നല്ലൊരു ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നു- ആലിയ പറയുന്നു .

2020 മെയിലാണ് ആലിയ, സിദ്ദിഖിയ്‌ക്കെതിരേ വിവാഹമോചന കേസ് നല്‍കിയത്. ഗാര്‍ഹിക പീഡനം, പരസ്ത്രീ ബന്ധം തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

×