ഒഡിഷ: ഒഡീഷയില്‍ 13,311.53 കോടിയുടെ വ്യാവസായിക പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്. 17 വ്യാവസായിക പദ്ധതികളുടെ പ്രഖ്യാപനവും 5 പദ്ധതികളുമുള്‍പ്പെടുന്ന ഈ 22 വ്യവസായ യൂണിറ്റുകള്‍ സംസ്ഥാനത്തെ 10,677 പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ഘാടനവേളയില്‍ പറഞ്ഞു. മെറ്റല്‍, ടൂറിസം, ടെക്സ്റ്റൈല്‍, സിമന്‍റ്, പ്ലാസ്റ്റിക്, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകള്‍ പദ്ധതികളില്‍ ഉള്‍പ്പെടും.
ഉല്‍പാദനമേഖലയില്‍ ശ്രദ്ധേയമായ നിക്ഷേപം നടത്തി ഇന്ത്യയുടെ നിര്‍മ്മാണ മേഖലയില്‍ ശക്തമാകാന്‍ സംസ്ഥാനത്തിനു കഴിയുമെന്നും, പതിമൂവായിരം കോടി രൂപ മുതല്‍മുടക്കില്‍ പതിനായിരത്തി അഞ്ഞൂറിലധികം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന 22 വ്യാവസായിക പദ്ധതികള്‍ ആരംഭിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.
സംസ്ഥാനത്തെ നിക്ഷേപ സൗകര്യ സംവിധാനം ഫലപ്രദമായി കാര്യക്ഷമമാക്കുന്നതിന് ഒഡീഷ സര്‍ക്കാര്‍ സമാരംഭിച്ച മോ സര്‍ക്കാറും 5 ടി സംരംഭങ്ങളും ശക്തമായാണ് മുന്നോട്ട് പോകുന്നത്. പൗരന്മാര്‍ക്കും ബിസിനസുകള്‍ക്കും സര്‍ക്കാരില്‍ നിന്ന് തടസ്സരഹിതവും സമയബന്ധിതവുമായ സേവനങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലും, സംസ്ഥാനത്തെ പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സഹായകമാകന്ന രീതിയില്‍. ' ഗോ പ്ലസ് എന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.