നവോദയ സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിയുടെ തലയില്‍ ഫാന്‍ പൊട്ടിവീണു

New Update

കോട്ടയം: വടവാതൂര്‍ നവോദയ വിദ്യാലയത്തില്‍ ക്ലാസ് റൂമിലെ സീലിംഗ് ഫാന്‍ തലയിലേക്ക് പൊട്ടിവീണ് അഞ്ചാം ക്ലാസുകാരന് പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മാങ്ങാനം സ്വദേശി രോഹിത്തിന്റെ തലയിലാണ് ഫാന്‍ പൊട്ടി വീണത്. തലയില്‍ ആറു സ്റ്റിച്ചുണ്ട്. രോഹിത് മാങ്ങാനം മന്ദിരം ആശുപത്രിയില്‍ ചികിത്സയിലാണ്.

Advertisment

publive-image

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. അഞ്ചാം ക്ലാസിലെ എ ഡിവിഷനിലെ വിദ്യാര്‍ത്ഥിയായിരുന്നു രോഹിത്ത്. അദ്ധ്യാപിക പാഠഭാഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനിടെ വലിയ ശബ്ദത്തോടെ ഫാന്‍ പൊട്ടി വീഴുകയായിരുന്നു. ശബ്ദം കേട്ട് കുട്ടികള്‍ ഓടിമാറാന്‍ ശ്രമിച്ചെങ്കിലും, രോഹിത്തിന്റെ തലയിലേയ്ക്കാണ് ഫാന്‍ വീണത്. ആദ്യം സ്‌കൂളിലെ നഴ്സിംഗ് ഹോമില്‍ കുട്ടിയെ എത്തിച്ച കുട്ടിയെ ശുശ്രൂഷകള്‍ നല്‍കിയശേഷം മാങ്ങാനത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

navodaya school
Advertisment