ഞാൻ ​ഗർഭിണിയല്ല, എന്റെ ​ഗർഭം ഇങ്ങനെ അല്ല; ആരാധകർ ​ഗർഭിണിയാണോ എന്ന് ചോദിച്ചതോടെ മറുപടിയുമായി നവ്യ നായർ

author-image
ഫിലിം ഡസ്ക്
New Update

സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് നവ്യ പങ്കുവെച്ച പുതിയ ചിത്രമാണ്. മഞ്ഞ ചുരുദാറിലുള്ള ഒരു മിറർ ഇമേജാണ് താരം പങ്കുവെച്ചത്. ഈ ചിത്രം കണ്ടതോടെ താരം ​ഗർഭിണിയാണോ എന്നായി ആരാധകരുടെ സംശയം. നിരവധി ആരാധകർ ​ഗർഭിണിയാണോ എന്ന് ചോദിച്ചതോടെ മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരം.

Advertisment

publive-image

ആർ യൂ കാരീയിങ് എന്നായിരുന്നു ആരാധകരുടെ കമന്റ്. അതിന് രസകരമായ മറുപടിയാണ് താരം നൽകിയത്. കാരീയിങ് ഫോൺ എന്നാണ് താരം കുറിച്ചത്. എന്നാൽ കൂടുതൽ പേർ മെസേജിലൂടെയും ഫോൺ വിളിച്ചും ​ഗർഭവിശേഷം അന്വേഷിക്കാൻ തുടങ്ങിയതോടെ പോസ്റ്റിൽ കമന്റിലൂടെ തന്നെ മറുപടി കുറിച്ചു. എല്ലാവരും ഫോൺ ചെയ്ത് ചോദിക്കലായി. ഞാൻ ​ഗർഭിണിയല്ല. എന്റെ ​ഗർഭം ഇങ്ങനെ അല്ല- എന്നായിരുന്നു താരം കുറിച്ചത്.

ഗർഭത്തെക്കുറിച്ച് മാത്രമല്ല താരത്തോടുള്ള ഇഷ്ടവും വിശേഷവുമെല്ലാം നിരവധി ആരാധകരാണ് പങ്കുവെക്കുന്നത്. ഇതിനെല്ലാം താരം മറുപടിയും നൽകുന്നുണ്ട്. സായി പല്ലവിയെ പോലെയുണ്ട് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

സായി പല്ലവി ഇത് കേൾക്കണ്ട എന്നാണ് നവ്യ മറുപടിയായി പറഞ്ഞത്. കൂടാതെ താരത്തിന്റെ ഫോൺ കവർ മോശമായെന്നും അത് മാറ്റണമെന്നും നിരവധി പേർ പറഞ്ഞു. അത് സത്യമാണെന്നായിരുന്നു നവ്യയുടെ മറുപടി.

navya nair film news
Advertisment