'സൂര്യനു കീഴിലുള്ള എല്ലാ മണ്ടത്തരങ്ങളും നമ്മൾ പറഞ്ഞിട്ടുണ്ട്, നീ ഇപ്പോഴും എന്റെ ചോട്ടു ആണ്'; അന‌ിയന് വിവാഹാശംസകൾ നേർന്ന് നവ്യ

author-image
ഫിലിം ഡസ്ക്
New Update

വിവാഹിതനായ സഹോദരനും ഭാര്യയ്ക്കും ആശംസകൾ നേർന്ന് നവ്യ.

publive-image

Advertisment

'നമ്മൾ ഒരൂപാട് രാത്രികളിൽ ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടുണ്ട്, സൂര്യനുകീഴിലുള്ള എല്ലാ മണ്ടത്തരങ്ങളും നമ്മൾ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോഴും നിന്നെ ശകാരിക്കുന്നു, അടിക്കുന്നു, കടിക്കുന്നു, നീ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും കളിയാക്കുന്നു.

നീ ഇത്രയും വലുതായെന്ന് ഒരുക്കലും ഞാനറിഞ്ഞില്ല.. നീ ഇപ്പോഴും എന്റെ ചോട്ടു ആണ്. സ്വാതി, കണ്ണാ, നിങ്ങളെ രണ്ടുപേരെയും ഒത്തിരി സ്‌നേഹിക്കുന്നു.. നിങ്ങൾ രണ്ടുപേരും സന്തുഷ്ടവും സമാധാനപരവുമായ ജീവിതം നയിക്കട്ടെ..

ജീവിതം എന്നത് അതിന്റെ എല്ലാ ദിവസവും, ഓരോ നിമിഷവും ജീവിക്കുന്നതിലാണ്, .. എല്ലാത്തിനുമൊടുവിൽ, നിങ്ങൾ എത്ര നന്നായി ജീവിച്ചു എന്നതാണ് പ്രധാനം .. പണം അല്ല, നല്ല നിമിഷങ്ങൾ സമ്പാദിക്കൂ.'– നവ്യ കുറിച്ചു.

navya nair film news
Advertisment