പരിശീലന പറക്കലിനിടെ ഇന്ത്യൻ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയിൽ തകർന്നു വീണു ; പക്ഷികൾ വിമാനത്തിൽ ഇടിച്ചതാകാമെന്ന് സംശയം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Saturday, November 16, 2019

പനാജി: പരിശീലന പറക്കലിനിടെ ഇന്ത്യൻ നാവികസേനയുടെ മിഗ് 29 കെ യുദ്ധവിമാനം ഗോവയിൽ തകർന്നുവീണു. ഇന്ന് രാവിലെയായിരുന്നു സംഭവം. ആളപായമില്ല. ദബോലിമിലെ ഐ‌.എൻ‌.എസ് ഹൻസയിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്നു വീഴുകയായിരുന്നു. മിഗ് 29 യുദ്ധവിമാനത്തിന്റെ പരിശീലന പതിപ്പാണ് മിഗ് 29 കെ.

എഞ്ചിൻ തകരാറിലായതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും,പക്ഷികൾ വിമാനത്തിൽ ഇടിച്ചതാകാമെന്ന് റിപ്പോർട്ടുകളുണ്ട്. തർന്നുവീണ വിമാനത്തിൽ നിന്ന് പുക വന്നിരുന്നതായി ദൃക്‌സാക്ഷികളെടുത്ത ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട പൈലറ്റുമാർക്ക് പ്രദേശവാസികൾ അവർക്ക് വേണ്ട പരിചരണം നൽകി.

‘പരിശീലന പറക്കലിനായി ദബോലിമിലെ ഐ‌.എൻ‌.എസ് ഹൻ‌സയിൽ നിന്ന് പുറപ്പെട്ട മിഗ് 29 കെ ട്രെയിനർ വിമാനത്തിന്റെ എഞ്ചിനിൽ നിന്ന് തീ പടർന്നു. പൈലറ്റുമാരായ ക്യാപ്റ്റൻ എം ഷിയോഖണ്ദ്, ലഫ്റ്റനന്റ് സിഡിആർ ദീപക് യാദവ് എന്നിവരെ സുരക്ഷിതരാണ് നാവികസേന ട്വീറ്റ് ചെയ്തു.

×