New Update
മുംബൈ: ആഡംബര കപ്പലിലെ ലഹരിമരുന്നു കേസിന് പിന്നില്‍ ബോളിവുഡിനെ മുംബൈയ്ക്ക് പുറത്തേക്ക് മാറ്റാനുള്ള ബിജെപിയുടെ ഗൂഡാലോചനയാണെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്.
Advertisment
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചില ചലചിത്രതാരങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ ബോളിവുഡിനെ നോയിഡയിലേക്ക് പറിച്ച് നടുന്നതിനേക്കുറിച്ചാണെന്നും നവാബ് മാലിക് ആരോപിക്കുന്നു.
ബോളിവുഡിനെ അപമാനിക്കുക എന്ന ലക്ഷ്യം മാത്രമാണ് ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന കണ്ടെത്തിയ സംഭവം എന്നും നവാബ് മാലിക് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ആര്യന് ഖാനെ എന്‍സിബി ഓഫീസിലേക്ക് വലിച്ചിഴച്ച കിരണ്‍ ഗോസാവി ഇതിനോടകം ജയിലില്‍ ആയിട്ടുണ്ട്.
ഇനി സാഹചര്യങ്ങള്‍ മാറും. ആര്യന് ഖാന് ജാമ്യം ലഭിക്കാതിരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നയാള്‍ ഇപ്പോള്‍ കോടതിയുടെ വാതില്‍ മുട്ടുകയാണെന്നും നവാബ് മാലിക് പറഞ്ഞു.