നടൻ രാധാ രവിക്ക് മറുപടിയുമായി നയൻതാര. അധിക്ഷേപങ്ങൾ വകവയ്ക്കാതെ താന്‍ ഇനിയും സീതയായും പ്രേതമായും ദേവിയായും അഭിനയിക്കുമെന്നും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയൻതാര പറഞ്ഞു.
രാധാ രവി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ കേട്ട് സദസ്സില്‍ ഉണ്ടായിരുന്നവരില്‍ പലരും ചിരിക്കുകയും കൈയടിക്കുകയും ചെയ്തതാണ് തന്നെ ഞെട്ടിച്ചത്.
ലൈംഗികചുവയുള്ള ഇത്തരം പ്രസ്താവനകളെ പ്രേക്ഷകര്‍ പ്രോത്സാഹിപ്പിക്കുന്നിടത്തോളംകാലം രാധാ രവിയെ പോലുള്ളവര്‍ സ്ത്രീവിരുദ്ധത പറഞ്ഞുകൊണ്ടേ ഇരിക്കുമെന്നും നയന്‍താര പറയുന്നു.
നാട്ടിലെ പൗരന്മാരോടും തന്റെ ആരാധകരോടും ഇത്തരം സ്വഭാവങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നതായും, തനിക്കെതിരെയും സ്ത്രീകള്‍ക്കെതിരെയും രാധാരവി നടത്തിയ പരാമര്‍ശങ്ങളില്‍ ശക്തമായി അപലപിക്കുന്നതായും നയന്‍താര വ്യക്തമാക്കി.
Dealing with crassness with a class???? Thalaivi for a reason❤️#Nayantharahttps://t.co/JbWc1ZKTHR
— Swetha.A.Visvanathan (@swetha_Dir) March 25, 2019
രാധാരവിക്ക് ജന്മം നൽകിയതും ഒരു സ്ത്രീയാണെന്ന് ഓർക്കണമെന്നും നയൻതാര വാർത്താകുറിപ്പിലൂടെ ഓർമിപ്പിച്ചു. തമിഴ്നാട്ടിലെ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘം ഇനിയെങ്കിലും സുപ്രീംകോടതി വിധി പ്രകാരം സംഘടനയ്ക്കുള്ളിൽ പരാതി പരിഹാര സെല്‍ ആരംഭിക്കണമെന്നും വിശാഘ മാര്‍ഗരേഖ നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നയന്‍താര പ്രസ്താവന അവസാനിപ്പിച്ചത്