മും​ബൈ: ന​ട​ന്‍ ന​സ്റു​ദ്ദീ​ന്‍ ഷാ​യു​ടെ കോ​മാ​ളി പ​രാ​മ​ര്‍​ശ​ത്തി​ന് മറുപടിയുമായി ബോ​ളി​വു​ഡ് താ​രം അ​നു​പം ഖേ​ര്‍. ഷാ​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​തം വി​ജ​യ​മാ​യി​രു​ന്നെ​ങ്കി​ലും അ​ദ്ദേ​ഹം വ​ള​രെ നി​രാ​ശ​യി​ലാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്ന് അ​നു​പം ഖേ​ര്‍ തി​രി​ച്ച​ടി​ച്ചു.
ല​ഹ​രി​യി​ലാ​യി​തി​നാ​ല്‍ ഷാ​യ്ക്കു തെ​റ്റും ശ​രി​യും തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്നി​ല്ല. ഷാ ​വി​മ​ര്‍​ശി​ച്ച മ​റ്റ് ആ​ളു​ക​ളും അ​ദ്ദേ​ഹ​ത്തെ ഗൗ​ര​വ​മാ​യി കാ​ണ​രു​തെ​ന്നും ഖേ​ര്‍ പ​റ​ഞ്ഞു.
പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ അ​നു​പം ഖേ​ര്‍ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളെ പ​രി​ഹ​സി​ച്ചാ​ണ് ന​സ്റു​ദ്ദീ​ന്‍ ഷാ ​കോ​മാ​ളി പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. അ​നു​പം ഖേ​റി​ന്‍റെ പ്ര​തി ക​ര​ണ​ങ്ങ​ള്‍ ഗൗ​ര​വ​മാ​യി കാ​ണേ​ണ്ട​തി​ല്ലെ​ന്നും അ​യാ​ള്‍ ഒ​രു കോ​മാ​ളി​യാ​ണെ​ന്നു​മാ​യി​രു​ന്നു "ദി ​വ​യ​റി'​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ ഷാ​യു​ടെ പ്ര​തി​ക​ര​ണം.