നസ്രിയയുടെ ചെയിനിലെ മൂന്നാമനാര്

New Update

മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഫഹദ് സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും നസ്രിയ തന്റെ വിശേഷങ്ങളൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റും പങ്കുവയ്ക്കാറുണ്ട്.

Advertisment

publive-image

അത്തരത്തില്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിലെ ചെയിനിന് പിന്നാലെയാണ് ആരാധകരിപ്പോള്‍. മൂന്ന് പേരുകളാണ് നസ്രിയയുടെ ചെയിനിന്റെ ലോക്കറ്റിലുള്ളത്.

ഫഹദ്, നസ്രിയ എന്നിവര്‍ക്കൊപ്പം മുന്നാമതൊരാള്‍ കൂടി ലോക്കറ്റില്‍ ഇടം നേടിയിട്ടുണ്ട്. ഒറിയോ എന്നാണ് മൂന്നാമത്തെയാളുടെ പേര്. ആരാണ് ഓറിയോ എന്നല്ലേ? ഫഹദ് നസ്രിയയ്ക്ക് സമ്മാനിച്ച വളര്‍ത്തു നായയാണ് ഓറിയോ.

publive-image

ഇരുവരുടെയും മിക്ക ചിത്രങ്ങളിലും ഈ നായക്കുട്ടി സ്ഥാനം പിടിക്കാറുണ്ട്. ഓറിയോ തന്റെ ആത്മ മിത്രമാണെന്നും മുമ്പ് നസ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഫഹദിന്റെ സഹോദരിയാണ് ഓറിയോ എന്ന പേരിട്ടതെന്നും നസ്രിയ വ്യക്തമാക്കിയിരുന്നു.

actress MALAYALAM chain nazriya
Advertisment